പ്രതിപ്പട്ടികയിൽ എസ്എഫ്ഐക്കാരില്ലെങ്കിൽ കോളേജ് കത്തിക്കില്ലായിരുന്നോ? ; വിദ്യാർത്ഥി
പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ഗുരുതര അനീതി നടന്നിട്ടുണ്ടെന്ന് ക്യാമ്പസിലെ മറ്റൊരു വിദ്യാർത്ഥി. എസ്എഫ്ഐ നടന്ന സംഭവങ്ങളെ ഒതുക്കിതീർക്കാൻ ശ്രമിച്ചു. വ്യക്തിപരമായ വൈകാരികത മൂലമാണ് മറച്ചു വെച്ചത്. പ്രതിപ്പട്ടികയിൽ എസ്എഫ്ഐ പ്രതിനിധികൾ ഇല്ലായിരുന്നെങ്കിൽ കോളേജ് കത്തിക്കില്ലായിരുന്നോ എന്നും വിദ്യാർത്ഥി ചോദ്യമുയർത്തി. പൂക്കോട് കോളേജിലെ എസ്എഫ്ഐ ഇൻസ്റ്റഗ്രാം പേജിലാണ് പരസ്യപ്രതികരണം പ്രത്യക്ഷപ്പെട്ടത്.
പൂക്കോട് വെറ്ററിനറി കോളേജിൽ മുൻപും ആൾക്കൂട്ട വിചാരണ നടന്നിട്ടുണ്ട്. കോളേജിലെ രണ്ടു വിദ്യാർത്ഥികളെ വിചാരണ നടത്തി മർദിച്ചതായാണ് പുറത്തുവരുന്ന വിവരം. 2019 ബാച്ചിലെ മറ്റൊരു വിദ്യാർത്ഥിയും വിചാരണയ്ക്കിരയായിട്ടുണ്ട്. 2021 ബാച്ചിലെ വിദ്യാർത്ഥിയെ ക്രൂര മർദനത്തിന് ഇരയാക്കി. ശരീരത്തിലെ മർദനമേറ്റ പാടുകൾ മായും വരെ ഒരാഴ്ച്ച ഒളിവിൽ പാർപ്പിച്ചു.
വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന കാരണത്താലാണ് ഈ രണ്ടു സംഭവങ്ങളും നടന്നത്. എന്നാൽ പുറംലോകമറിഞ്ഞത് സിദ്ധാർത്ഥ് ഇരയായത് മാത്രമാണ്. സംഭവത്തിൽ അന്വേഷണം നടക്കുന്നതായാണ് വിവരം. കുറ്റക്കാരായ വിദ്യാർഥികൾക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. തിരുവനന്തപുരത്തുനിന്നുള്ള മറ്റൊരു വിദ്യാർത്ഥിക്കെതിരെ വ്യാജ പീഡന പരാതി നൽകിയെന്നും വിവരമുണ്ട്. അധ്യാപകരുടെ സഹായത്തോടെയാണെന്നാണ് ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്നതെന്നാണ് വിവരം.