For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

അരാരിയില്‍ ജീവിക്കണമെങ്കില്‍ ഹിന്ദു ആയിരിക്കണം: വിവാദ പരാമര്‍ശവുമായി ബിജെപി എം പി

03:26 PM Oct 23, 2024 IST | Online Desk
അരാരിയില്‍ ജീവിക്കണമെങ്കില്‍ ഹിന്ദു ആയിരിക്കണം  വിവാദ പരാമര്‍ശവുമായി ബിജെപി എം പി
Advertisement

പട്‌ന: അരാരിയയില്‍ ജീവിക്കാന്‍ ഹിന്ദുവായിരിക്കണമെന്ന വിവാദ പരാമര്‍ശവുമായി ബിഹാറിലെ അരാരിയയില്‍നിന്നുള്ള ബിജെപി എം പി പ്രദീപ് കുമാര്‍ സിങ്. കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രിയും ബെഗുസാരായി എംപിയുമായ ഗിരിരാജ് സിങ്ങിന്റെ അഞ്ച് ദിവസത്തെ ഹിന്ദു സ്വാഭിമാന്‍ യാത്രയുടെ പരിപാടിയിലാണ് പ്രദീപ് കുമാര്‍ സിങ് വിവാദ പരാമര്‍ശം നടത്തിയത്. വടക്കുകിഴക്കന്‍ ബിഹാറിലെ അരാരിയയില്‍ നിന്ന് രണ്ട് തവണ എംപിയായ വ്യക്തിയാണ് പ്രദീപ് കുമാര്‍ സിങ്.

Advertisement

'സ്വയം ഹിന്ദു എന്ന് വിളിക്കുന്നതില്‍ എന്ത് നാണക്കേടാണ് ഉള്ളത്? ഒരാള്‍ക്ക് അരാരിയയില്‍ താമസിക്കണമെങ്കില്‍ അയാള്‍ ഹിന്ദുവായി മാറണം' എന്ന് കഴിഞ്ഞദിവസം താക്കൂര്‍ബാഡി ക്ഷേത്ര പരിസരത്ത് നടന്ന സമ്മേളനത്തില്‍ പ്രദീപ് കുമാര്‍ സിങ് പറഞ്ഞു.

അരാരിയ ലോക്‌സഭാ മണ്ഡലത്തില്‍ മൊത്തം ജനസംഖ്യയുടെ 40 ശതമാനം മുസ്‌ലിംകളാണ്. ബിജെപി എംപിയുടെ പരാമര്‍ശനത്തിനെതിരെ സഖ്യകക്ഷിയായ ജെഡിയുവില്‍ നിന്ന് തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നു. ഒരു പ്രത്യേക മതം പിന്തുടരുന്നവര്‍ മാത്രം അരാരിയയില്‍ തുടരുമെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന് ജെഡിയു സംസ്ഥാന വക്താവ് നീരജ് കുമാര്‍ ചോദിച്ചു.

Tags :
Author Image

Online Desk

View all posts

Advertisement

.