Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അനധികൃത മദ്യ കടത്ത്; സിപിഎം നേതാവ് പിടിയിൽ

12:53 PM Aug 06, 2024 IST | Online Desk
Advertisement

പാലക്കാ‌ട്: അനധികൃത മദ്യവുമായി സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം എക്സൈസ് പിടിയിൽ. വടവന്നൂർ കുണ്ടുകാട് ചാളയ്ക്കൽ എ. സന്തോഷിനെയാണ് (54) പിടികൂടിയത്. ഇന്നലെ വൈകീട്ട് 5 മണിക്കാണ് കൊല്ലങ്കോട്-പുതുനഗരം പാതയിൽ പുതുനഗരം ഗ്രാമപ്പഞ്ചായത്തോഫീസിന്‌ മുൻപിൽ വെച്ച് കാറിൽ കടത്തുകയായിരുന്ന 54 ലിറ്റർ മദ്യം പിടികൂടിയത്. അരലിറ്റർ വീതമുള്ള 108 കുപ്പികൾ ആറ്‌ കെയ്സുകളിലാക്കി കാറിന്റെ പിന്നിൽവെച്ച് കടത്തുകയായിരുന്നു.

Advertisement

കുറഞ്ഞ വിലയ്ക്ക് പാലക്കാട്ടുനിന്ന് വാങ്ങി കൊല്ലങ്കോട് ഭാഗത്ത് കൂടുതൽവിലയ്ക്ക് വിൽക്കാനാണ് മദ്യം കടത്തിയത്. ഹോളോഗ്രാമോ സീലോ ഇല്ലാത്തതിനാൽ സർക്കാർ മദ്യക്കടകളിൽനിന്ന് വാങ്ങിയതല്ലെന്ന് ബോധ്യമായെന്നും എവിടെയോ വ്യാജമായി നിർമിച്ചതാണെന്നും കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്നും എക്സൈസ് അധികൃതർ പറഞ്ഞു. വടവന്നൂർ ലോക്കൽ കമ്മിറ്റി അംഗവും കുണ്ടുകാട് ബ്രാഞ്ച് സെക്രട്ടറിയുമായ സന്തോഷ് 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമപ്പഞ്ചായത്ത് സ്ഥാനാർഥിയായിരുന്നു.

Tags :
featuredkeralanewsPolitics
Advertisement
Next Article