ഇന്നസെന്റിന്റെ ചിത്രം; സുരേഷ് ഗോപിയുടെ ഫ്‌ളക്‌സ് വിവാദത്തിൽ
12:32 PM Apr 22, 2024 IST | Online Desk
Advertisement
തൃശൂര്‍: തൃശ്ശൂരിൽ എന്‍ഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ ഫ്‌ളക്‌സ് വിവാദത്തിൽ. ഫ്‌ളക്‌സിൽ അന്തരിച്ച നടനും മുൻ എൽഡിഎഫ് എംപിയുമായ ഇന്നസെന്റിന്റെ ചിത്രം ചേർത്തതാണ് വിവാദങ്ങൾക്ക് കാരണം. സുരേഷ് ഗോപിയെ വിജയിപ്പിക്കുക എന്നെഴുതിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമുള്ള ഫ്‌ളക്‌സിലാണ് എല്ലാത്തിനും അപ്പുറം സൗഹൃദം എന്ന കുറിപ്പോടെ ഇന്നസെന്റിന്റെ ചിത്രം.
Advertisement
കുടുംബാംഗങ്ങളുടെ അറിവോടെയല്ല ചിത്രം സ്ഥാപിച്ചതെന്ന് ഇന്നസെന്റിന്റെ മകൻ സോണറ്റ് പ്രതികരിച്ചു. ഇക്കാര്യത്തിൽ പരാതി നൽകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അന്തിമമായ തീരുമാനം എടുക്കേണ്ടത് പാർട്ടി ആണെന്നും കുടുംബം വ്യക്തമാക്കി.