For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

നൂറിലേറെ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; 3 യുവാക്കൾ അറസ്റ്റിൽ

10:41 AM Jun 19, 2024 IST | ലേഖകന്‍
നൂറിലേറെ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു  3 യുവാക്കൾ അറസ്റ്റിൽ
Advertisement
Advertisement

ചിറ്റാരിക്കാൽ: വിദ്യാർഥിനികൾ ഉൾപ്പെടെ നൂറിലേറെ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ 3 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഈസ്റ്റ് എളേരി പഞ്ചായത്തിലെ തയ്യേനി സ്വദേശികളായ സിബിൻ ലൂക്കോസ് (21), എബിൻ ടോം ജോസഫ് (19), ജസ്റ്റിൻ ജേക്കബ് (21) എന്നിവരെയാണ് ചിറ്റാരിക്കാൽ പൊലീസ് പിടികൂടിയത്.

ഇവരെ പിന്നീട് റിമാൻ‍ഡ് ചെയ്തു. നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് നടപടി. ഏതാനും ദിവസങ്ങൾക്കു മുൻപാണ് ചില വാട്സാപ് ഗ്രൂപ്പുകളിൽ സ്ത്രീകളുടെ മോർഫ് ചെയ്ത ഫോട്ടോകൾ പ്രചരിക്കുന്ന വിവരം ശ്രദ്ധയിൽപെട്ടത്. ആദ്യം പൊലീസിൽ പരാതി നൽകാൻ പലരും മടിഞ്ഞു. പിന്നീട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 3 പേർ കുറ്റക്കാരായ യുവാക്കളെ പിടികൂടുന്നത്.

ഇവർക്കെതിരെ ഐടി ആക്ട് 67 എ പ്രകാരമാണ് പൊലിസ് കേസെടുത്തത്. ടെലിഗ്രാം ആപ്പിന്റെ സഹായത്തോടെ തയ്യാറാകുന്ന ഫോട്ടോകൾ യുവാക്കളുടെ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചുവെന്നാണ് സൈബർ സെൽ വിഭാഗം കണ്ടെത്തിയതെന്നും സിനിമാ നടികൾ ഉൾപ്പടെയുള്ളവരുടെ ചിത്രങ്ങളും ഇത്തരത്തി‍ൽ മോർഫ് ചെയ്തു പ്രചരിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി.ഇതേക്കുറിച്ചു പൊലീസ് വിശതഅന്വേഷണം നടത്തിവരികയാണ്.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.