ആലപ്പുഴയില്‍ നവജാത ശിശുവിന് വൈകല്യം; നാല് ഡോക്ടർമാർക്കെതിരെ കേസ്
ആലപ്പുഴ: ആലപ്പുഴയിൽ നവജാത ശിശുവിന് ഗുരുതര വൈകല്യമുണ്ടായ സംഭവത്തില്‍ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു. ഗർഭകാലത്തെ സ്കാനിങ്ങിൽ ഡോക്ടർമാർ വൈകല്യത്തെ അറിയിച്ചിരുന്നില്ല എന്ന പരാതിയിൽ ആണ് ആലപ്പുഴ സൗത്ത് പോലീസ് കേസ് എടുത്തത്.
ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെയാണ് സൗത്ത് പോലീസ് കേസെടുത്തിരിക്കുന്നത്. ഗർഭകാലത്തെ സ്കാനിങ്ങിൽ ഡോക്ടർമാർ വൈകല്യത്തെ അറിയിച്ചിരുന്നില്ല എന്നാണ് രക്ഷിതാക്കളുടെ പരാതി. നിലവിൽ ഗുരുതരമായ അവസ്ഥയിലാണ് കുഞ്ഞുള്ളത്. കൂടാതെ സ്വകാര്യ ലാബിൽ സ്കാനിങ്ങിന് ചെന്നപ്പോൾ ഡോക്ടർ ഇല്ലാതെയാണ് സ്കാൻ ചെയ്തത് എന്ന ആരോപണവും ഉയർന്നുവരുന്നു . ഇതിൽ സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കെതിരെയൂം കേസെടുത്തിട്ടുണ്ട് . സംഭവത്തില്‍ കുട്ടിയുടെ കുടുംബം ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി.