For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കേരളത്തിൽ പകൽ ചൂട് കൂടും; പുലർച്ചെ തണുപ്പും

12:10 PM Jan 11, 2024 IST | Online Desk
കേരളത്തിൽ പകൽ ചൂട് കൂടും  പുലർച്ചെ തണുപ്പും
Advertisement
Advertisement

കേരളത്തിൽ വരും ദിവസങ്ങളിൽ പകൽ താപനില കൂടും. രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുന്ന സംസ്ഥാനമെന്ന റെക്കോർഡ് ഇനിയുള്ള ദിവസങ്ങളിലും കേരളം നിലനിർത്തും. ഇന്നലെ രാജ്യത്ത് ഏറ്റവും ഉയർന്ന താപനില 35.3 ഡിഗ്രി സെൽഷ്യസ് ആലപ്പുഴയിൽ രേഖപ്പെടുത്തി

വടക്കൻ കേരളത്തിലെ കണ്ണൂർ, മധ്യകേരളത്തിൽ കോട്ടയം, ആലപ്പുഴ തെക്കൻ കേരളത്തിലെ പുനലൂർ, തിരുവനന്തപുരം തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതൽ താപനില റിപ്പോർട്ട് ചെയ്യാൻ സാധ്യത.

രാത്രി തണുപ്പ് തിരികെ എത്തും. വൈകിയും പുലർച്ചെയും തണുപ്പ് അനുഭവപ്പെടും

ഉത്തരേന്ത്യയിൽ നിന്നുള്ള ശൈത്യക്കാറ്റ് ദക്ഷിണ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് എത്തുന്നതോടെ തമിഴ്നാട്ടിലും കർണാടകയിലും കേരളത്തിലും രാവിലെ തണുപ്പും മഞ്ഞും അനുഭവപ്പെടുന്നത്.സംസ്ഥാനത്ത് കഴിഞ്ഞ
ദിവസങ്ങളിലായി ലഭിച്ച മഴക്കും ശേഷം ഇന്നുമുതൽ വീണ്ടും വരണ്ട കാലാവസ്ഥക്കു സാധ്യത.

ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്കു സമീപമായി രൂപപ്പെട്ട ചക്രവാതചുഴി
ഇന്നലെയോടെ പടിഞ്ഞാറ് സഞ്ചരിച്ച് കേരളതീരത്ത് എത്തിയിട്ടുണ്ട്. ലോവർ ട്രാപോസ്ഫിയറിൽ 1.5 കിമീ ഉയരത്തിലാണ് ഇതു സ്ഥിതിചെയ്യുന്നത്.

കാലവർഷമാണെങ്കിൽ ഇത്തരം സിസ്റ്റം കേരളത്തിൽ വെള്ളക്കെട്ട് ഉണ്ടാക്കുന്ന മഴ നൽകുമായിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ വരണ്ട കാലാവസ്ഥയാണ് ഈ സിസ്റ്റം വഴി ഉണ്ടാകുക.

കേരളത്തിൽ അടുത്ത പത്തു ദിവസം മഴ കുറയുമെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം. തുലാവർഷം വിടവാങ്ങേണ്ട സമയമായിട്ടും ഇതുവരെ ന്യൂനമർദങ്ങളും ചക്രവാതചുഴികളും കാരണം പിൻവാങ്ങിയിട്ടില്ല.

Author Image

Online Desk

View all posts

Advertisement

.