For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പ്രിയദർശിനി സ്റ്റാൾ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉൽഘാടനം ചെയ്തു

03:05 PM Nov 05, 2023 IST | Veekshanam
പ്രിയദർശിനി സ്റ്റാൾ  മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉൽഘാടനം ചെയ്തു
Advertisement

ഷാർജ ഇൻറ്റർ നാഷണൽ ബുക്ക് ഫെയറിൽ ഇൻകാസ് -യു എ ഇ യുടെ നേതൃത്വത്തിൽ നടത്തുന്ന പ്രിയ ദര്ശിനി ബുക്ക് സ്റ്റാൾ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൽഘാടനം ചെയ്തു. ബുക്ക് ഫെയറിലെ പ്രിയദർശിനി സ്റ്റാളിന്റ്റെ സജീവ സാന്നിധ്യം കോൺഗ്രസ്സ് പ്രസ്ഥാനത്തിന് അഭിമാനിക്കാവുന്നതാണെന്നും അദ്ദ്ദേഹം അഭിപ്രായപ്പെട്ടു.അഞ്ഞൂറില്പരം വിവിധങ്ങളായുള്ള പുസ്തകങ്ങൾ ഉള്ള സ്റ്റാളിൽ മുൻകാലങ്ങളെ അപേക്ഷിച്ചു ധാരാളം സന്ദർശകർ പുസ്‌തകം വാങ്ങാനായി എത്തുന്നുണ്ട്. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ,കെപിസിസി ജനറൽ സെക്രട്ടറി എൻ .സുബ്രമണ്യൻ,കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാർ ,ഐ എൻ ടി യു സി പ്രസിഡന്റ് ആർ .ചന്ദ്രശേഖരൻ ,ഇൻകാസ് യു എ ഇ പ്രസിഡന്റ് മഹാദേവൻ വാഴശ്ശേരിൽ,ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ .എ.റഹീം, പ്രിയദർശിനി സ്റ്റാൾ ജനറൽ കൺവീനർ സഞ്ജു പിള്ള , ഈ .പി. ജോൺസൻ ടി.എ രവീന്ദ്രൻ ,എസ്.എം ജാബിർ,അബ്ദുൽ മനാഫ് ,ചന്ദ്രപ്രകാശ് ഇടമന ,ബിജു എബ്രഹാം ,ഇൻകാസ്-യു എ ഇ കേന്ദ്ര സംസ്ഥാന നേതാക്കൾ എന്നിവർ സംസാരിച്ചു .വരും ദിവസങ്ങളിൽ യു.ഡി എഫ് കൺവീനർ എംഎം ഹസ്സൻ , മാത്യു കുഴൽ നാടൻ എം എൽ എ ,രാഷ്ട്രീയ കാര്യ സമിതി അംഗം എം .ലിജു ,കെ.പി.സി .സി ജനറൽ സെക്രട്ടറി കെ പി ശ്രീകുമാർ,പ്രൊഫഷണൽ കോൺഗ്രസ്സ് പ്രസിഡന്റ് ഡോക്ടർ എസ്.എസ് ലാൽ മറ്റ് എം എൽ എ മാർ ,എം പി മാർ തുടങ്ങി കോൺഗ്രസ്സിന്റ്റെ സംസ്ഥാന ദേശീയ നേതാക്കൾ സ്റ്റാൾ സന്ദർശിക്കുമെന്ന് ജനറൽ കൺവീനർ സഞ്ജു പിള്ള അറിയിച്ചു.

Advertisement

Author Image

Veekshanam

View all posts

Advertisement

.