ഇൻകാസ് യു.എ.ഇ കേന്ദ്രകമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡന്റായി പാറേത്ത് ഷാജിയെ കെ.പി.സി.സി പ്രസിഡന്റ് ചുമതലപ്പെടുത്തി
05:00 PM Nov 03, 2023 IST | Veekshanam
Advertisement
കെ.പി.സി.സിയുടെ അംഗീകൃത പ്രവാസി പോഷക സംഘടനയായ ഇന്ത്യൻ കൾച്ചറൽ ആർട്സ് സൊസൈറ്റിയുടെ(ഇൻകാസ്) യു.എ.ഇ സെൻട്രൽ കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡന്റായി പാറേത്ത് ഷാജിയെ കെ.പി.സി.സി പ്രസിഡന്റ് കെ.സുദാകരൻ ചുമതലപ്പെടുത്തി. നിലവിൽ യു.എ.ഇ അടിസ്ഥാനത്തിൽ സെൻട്രൽ കമ്മിറ്റിയും, 8 സംസ്ഥന കമ്മിറ്റികളും, ജില്ലാ കമ്മിറ്റികളും ഇൻകാസിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇൻകാസ് മെമ്പർഷിപ് വിതരണം പൂർത്തീകരിക്കുന്നതിനും, സംഘടനാ തിരഞ്ഞെടുപ്പിന് വേണ്ട നടപടി ക്രമങ്ങൾ ആരംഭിക്കുന്നതിനും പാറേത്ത് ഷാജിക്കാണ് ചുമതല. ഡിസംബർ 30വരെ ഇൻകാസ് അംഗത്വ വിതരണം തുടരുന്നതാണ്.
Advertisement