For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഭര്‍തൃമാതാവിനെ മര്‍ദ്ദിച്ച സംഭവം: അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി ആര്‍ ബിന്ദു

02:59 PM Dec 15, 2023 IST | Online Desk
ഭര്‍തൃമാതാവിനെ മര്‍ദ്ദിച്ച സംഭവം  അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി ആര്‍ ബിന്ദു
Advertisement

കൊല്ലം: വയോജനങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി ആര്‍.ബിന്ദു. കൊല്ലം തേവലക്കരയില്‍ വയോധികയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും അവരോട് മനുഷ്യത്വഹീനമായി പെരുമാറുകയും ചെയ്ത സംഭവം അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
ഏലിയാമ്മ എന്ന വയോധികക്ക് സ്വന്തം വീട്ടില്‍ വെച്ച് മകന്റെ ഭാര്യയും അധ്യാപികയുമായ മഞ്ജു മോളില്‍ നിന്നാണ് അതിക്രമം നേരിടേണ്ടി വന്നത്. ഈ സംഭവത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. കൊല്ലം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഇന്നുതന്നെ സംഭവസ്ഥലം നേരിട്ട് സന്ദര്‍ശിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.ഏലിയാമ്മക്ക് മതിയായ സംരക്ഷണവും നിയമസഹായവും ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചുവെന്നും മന്ത്രി അറിയിച്ചു. ആവശ്യമായ മറ്റു തുടര്‍ നടപടികള്‍ക്കായി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ബന്ധപ്പെട്ട മെയിന്റനന്‍സ് ട്രിബ്യൂണലിന് കൈമാറണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

Advertisement

Author Image

Online Desk

View all posts

Advertisement

.