യുവഡോക്ടറെ ബലാത്സംഗം ചെയ്ത സംഭവം; ഒ പി ഉള്‍പ്പെടെ ബഹിഷ്‌കരിച്ച് ഡോക്ടര്‍മാരുടെ പ്രതിഷേധം
10:37 AM Aug 17, 2024 IST | Online Desk
Advertisement
കൊൽക്കത്ത: കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ഡ്യൂട്ടിക്കിടെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.
Advertisement
ഇന്നുമുതൽ ഒ പി സേവനങ്ങൾ അടക്കം ബഹിഷ്കരിച്ച് പ്രതിഷേധിക്കാനാണ് ഐ എം എയുടെ തീരുമാനം. അടിയന്തര സേവനങ്ങൾ മാത്രമാണ് ലഭ്യമാകുക. ആർ ജി കർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഗോഷിനെ സിബിഐ കഴിഞ്ഞ ദിവസം ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ആശുപത്രി ആക്രമിച്ച കേസിൽ 25 പേരെ കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്തു. സിബിഐയ്ക്ക് കൈമാറി 48 മണിക്കൂറുകൾ കഴിഞ്ഞിട്ടും നീതി ലഭിച്ചില്ലെന്നും അന്വേഷണത്തിൽ വ്യക്തതയും ഇല്ലെന്നും പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ ആരോപിക്കുന്നു.