വിദ്യാര്‍ത്ഥി ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച സംഭവം; പരാതി നല്‍കി കെ എസ് യു
തിരുവനന്തപുരം: വയനാട് പൂക്കോട് ഗവണ്‍മെന്റ് വെറ്റിനറി കോളേജ് രണ്ടാം വര്‍ഷ ബി.വി.എസ്.സി ആന്റ് എ.എച്ച് വിദ്യാര്‍ത്ഥി നെടുമങ്ങാട് വിനോദ് നഗര്‍ സ്വദേശി സിദ്ദാര്‍ത്ഥന്‍ (20) ഹോസ്റ്റലിലെ ശുചി മുറിയില്‍ തൂങ്ങി മരിക്കാനിടയായ സംഭവതികച്ചും ദൗര്‍ഭ്യാഗകരമാണെന്നും വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും കെ .എസ് .യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വയനാട് പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.ഫെബ്രുവരി 15ന് ട്രെയിനില്‍ വീട്ടിലേക്ക് തിരിച്ച വിദ്യാര്‍ത്ഥി എറണാകുളത്ത് ഇറങ്ങി രാത്രി തിരികെ കോളേജിലേക്ക് മടങ്ങിയത് വിഷയത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. റാഗിംഗ് മൂലമാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് എന്നുള്ള ആരോപണം സിദ്ദാര്‍ത്ഥിന്റെ കുടുംബവും കൂട്ടുകാരും ആരോപിക്കുന്നുമുണ്ട്. ആത്മഹത്യ നടന്ന് നാല് ദിവസം പിന്നിട്ടിട്ടും കുറ്റാരോപിതരായ സീനിയര്‍ വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്ന ഡീന്‍ ഉള്‍പ്പടെയുള്ള കോളേജ് അധികാരികളുടെ മൗനവും വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതായും അലോഷ്യസ് സേവ്യര്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
വിഷയത്തില്‍ കുടുംബം എഡിജിപി എം.ആര്‍ അജിത് കുമാറിന് പരാതി നല്‍കിയിട്ടുണ്ട്.വിഷയത്തില്‍ ആവശ്യമായ അടിയന്തര ഇടപെടല്‍ നടത്തി കുറ്റക്കാര്‍ക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.