വൈദ്യുതി ചാർജ് വർദ്ധനവ്; പ്രതിഷേധ ധർണ്ണ നടത്തി കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി
11:34 AM Dec 18, 2024 IST | Online Desk
Advertisement
കാട്ടാക്കട: വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടാക്കട വൈദ്യുതി ഓഫീസിൽ മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ എം.വിൻസെന്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി വേണു അധ്യക്ഷത വഹിച്ചു.
Advertisement
കെപിസിസി സെക്രട്ടറി ആർ വി രാജേഷ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ എം ആർ ബൈജു, മുത്തുകൃഷ്ണൻ, മനീഷ് രാജ്, നരുവാമൂട്ജോയി, മണ്ഡലം പ്രസിഡന്റുമാരായ വിജയകുമാർ, ലിഞ്ചു, ജാഫർഖാൻ, അമ്പിളി, സുനിൽകുമാർ, നേതാക്കളായ വണ്ടന്നൂർ സദാശിവൻ,
ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ രഞ്ജു ആർ വി, വി ജയകുമാർ, മഹിളകോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രിയ,
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എസ് റ്റി അനീഷ് തുടങ്ങിയവർ സംസാരിച്ചു.