Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വൈദ്യുതി ചാർജ് വർധനവ്; പിച്ച തെണ്ടി ബില്ല് അടച്ച് യൂത്ത് കോൺഗ്രസ്

03:09 PM Dec 21, 2024 IST | Online Desk
Advertisement

പിണറായി ഗവൺമെൻ്റിൻ്റെ തീവെട്ടിക്കൊള്ള വൈദ്യുതി ചാർജ് വർദ്ധനവിന് എതിരെ കരുകോൺ കെഎസ്ഇബി ഓഫീസിലേയ്ക്ക് യൂത്ത് കോൺഗ്രസ് ചടയമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'പിച്ച ചട്ടി സമരം' സംഘടിപ്പിച്ചു. പരിപാടി യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ അഡ്വ. ആദർശ് ഭാർഗവൻ ഉദ്ഘാടനം ചെയ്തു. പിച്ചയെടുത്ത് സമാഹസരിച്ച പണം സാധാരണക്കാരായ മൂന്ന് കുടുംബങ്ങൾക്ക് കെഎസ്ഇബി ബിൽ അടച്ച് പ്രതിഷേധിച്ചു.

Advertisement

യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് മാഹിൻ പുത്തയം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെഎസ്‌യു സംസ്ഥാന സെക്രട്ടറി എം എസ് അനീസ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് ജില്ലാ കമ്മിറ്റിയംഗം കെ ജി സാബു, ജില്ലാ ജനറൽ സെക്രട്ടറി അൻഷാദ് പുത്തയം, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം എം സാദിഖ് , എച്ച് സുനിൽ ദത്, പ്രദീപ് പൂക്കട, ഷാജുമോൻ, എം സ് മുരുകൻ വാർഡ് മെമ്പർമാരായ ബിനു സി ചാക്കോ, ഗീതാ ജെ, സജീന ഷിബു, ഹാരിസ് വില്ലിക്കുളം, നിജാം, അഡ്വ.സാൻജോ ഷാജി,അനീഷ് അന്നപ്പൂർണ്ണ, അലൻ സജി, ഹുസൈൻ, അക്ബഷ എന്നിവർ സംസാരിച്ചു.

Tags :
news
Advertisement
Next Article