സ്വർണവിലയിൽ വർധന; ഇന്ന് 160 രൂപ കൂടി
11:23 AM Sep 23, 2024 IST | Online Desk
Advertisement
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. കഴിഞ്ഞ ദിവസം പുതിയ ഉയരം കുറിച്ച സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന് 55,840 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 6980 രൂപയും. തുടർച്ചയായി മൂന്നാം ദിവസമാണ് സംസ്ഥാനത്ത് സ്വർണ വില വർധിക്കുന്നത്. പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് സ്വർണവിലയിൽ വർധനവ് ഉണ്ടായിരിക്കുന്നത്. എന്നാൽ സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 96 രൂപയും കിലോഗ്രാമിന് 96,000 രൂപയുമാണ് വില.
Advertisement