For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സ്വർണവിലയിൽ വർധന; പവന് 53,000

11:19 AM Jun 29, 2024 IST | Online Desk
സ്വർണവിലയിൽ വർധന  പവന് 53 000
Advertisement

സ്വർണ വിലയിൽ നേരിയ വർധന. ഗ്രാമിന് 10 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 6625 രൂപയായി. ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ച് 53,000 ൽ എത്തി. 18 കാരറ്റിന്റെ സ്വർണത്തിന് വില ഗ്രാമിന് 5 രൂപ വർധിച്ച് 5510 രൂപയിലെത്തി. ഇന്നലെയും സ്വർണ വിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 40 രൂപയുടെ വർധനവാണ് ഇന്നലെ ഉണ്ടായത്.

Advertisement

ജൂൺ ഏഴിനാണ് സ്വർണത്തിന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കുകൾ രേഖപ്പെടുത്തിയത്. അന്ന് ഒരു ഗ്രാം സ്വർണത്തിന് 6760 രൂപയും പവന് 54080 രൂപയുമായിരുന്നു വില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Tags :
Author Image

Online Desk

View all posts

Advertisement

.