Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അവിശ്വസനീയ ഇന്ത്യ പര്യവേക്ഷണം : എംബസ്സി ടൂറിസം പ്രചാരണമീറ്റ്‌

10:53 PM Oct 08, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement
Advertisement

കുവൈറ്റ് സിറ്റി : ഇന്ത്യൻ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബിസിനസ് നെറ്റ്‌വർക്കിംഗ് ഇവൻ്റ് സംഘടിപ്പിക്കുകയുണ്ടായി. ടൂറിസത്തിൻ്റെ പ്രചാരണത്തിനായി ബി ടു ബി നെറ്റ്‌വർക്കിംഗ് ഇവൻ്റ് ആണ് ഇന്ന് കുവൈറ്റിലെ മില്ലേനിയം ഹോട്ടൽ & കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ചത് . ഇന്ത്യയിലെ ടൂറിസം വ്യവസായത്തിൽ നിന്നുള്ള 10 പ്രമുഖ സ്ഥാപനങ്ങളുടെ പ്രതിനിധി സംഘം പരിപാടിയിൽ പങ്കെടുത്തു. ബഹുമാന്യ ഷെയ്ഖ ഇൻതിസാർ സലേം അൽ-അലി അൽ-സബാഹ്, കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക എന്നിവർ ചേർന്ന് 'അവിശ്വസനീയ ഇന്ത്യ പര്യവേക്ഷണം' എന്ന ടൂറിസം പ്രചാരണ പരിപാടി ഉദ്‌ഘാടനം ചെയ്തു. ഈ വർഷമാദ്യം രാജസ്ഥാൻ ഉൾപ്പെടെ ഇന്ത്യയിലേക്കുള്ള തൻ്റെ യാത്രാനുഭവങ്ങളുടെ ഉജ്ജ്വലമായ ഓർമ്മകൾ പ്രകടിപ്പിച്ചുകൊണ്ട് ഇരു രാജ്യങ്ങൾക്കുമിടയിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംരംഭത്തെ ഷെയ്ഖ ഇൻതിസാർ അൽ-സബ സ്വാഗതം ചെയ്തു.

ഹിൽ-സ്റ്റേഷനുകൾ മുതൽ ബീച്ചുകൾ, കോട്ടകൾ, ക്രൂയിസ്, അഡ്വഞ്ചർ ടൂറിസം, മെഡിക്കൽ ടൂറിസം, യോഗ ടൂറിസം, വൈൽഡ് ലൈഫ്, ലക്ഷ്വറി ടൂറിസം തുടങ്ങിയ വിനോദസഞ്ചാര സാദ്ധ്യതകൾ ബഹു: അംബാസഡർ വിശദമാക്കി. യുനെസ്‌കോയുടെ അംഗീകാരമുള്ള 43 ലോക പൈതൃക സൈറ്റുകൾ ഇന്ത്യക്ക് അഭിമാനകാര്യമാണ്. ഗുണമേന്മയുള്ളതും താങ്ങാനാവുന്നതുമായ ആരോഗ്യ സംരക്ഷണം നൽകുന്ന മെഡിക്കൽ ടൂറിസത്തെയും അംബാസഡർ എടുത്തുപറഞ്ഞു. എംബസി കഴിഞ്ഞ വർഷം 8000-ലധികം മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസകൾ അനുവദിച്ചു, ഈ വർഷം എണ്ണം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബഹു അംബാസിഡർ തുടർന്ന് പറഞ്ഞു.ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ ആകർഷണീയത കണക്കിലെടുത്ത്, 2023-ൽ 9.24 മില്യണുമായി ഇന്ത്യയിലെ വിദേശ വിനോദ സഞ്ചാരികളുടെഎണ്ണം അതിവേഗം വളരുകയാണ്. 2028 ഓടെ ഇത് 30.5 മില്യണിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ടൂറിസം രംഗത്ത് ഇന്ത്യ 100% വിദേശ നേരിട്ടുള്ള നിക്ഷേപം സ്വാഗതം ചെയ്യുന്നു. വിശിഷ്ടമായ ഹോട്ടലുകൾ, റിസോർട്ടുകൾ, വിനോദ സൗകര്യങ്ങൾ എന്നിവയുടെ വികസനം ഉൾപ്പെടെയുള്ള ടൂറിസം നിർമ്മാണ പദ്ധതികൾക്ക് ഈ ആനുകൂല്യം അനുവദനീയമാണ്.

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് & ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി), താജ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ്, സിക്സ് സെൻസസ് ഫോർട്ട് ബർവാര (ജയ് പൂർ, സിക്സ് സെൻസസ് വാന ഡെറാഡൂൺ, മഹാരാഷ്ട്ര ഷില്ലിമിലെ 'ധരണ' എന്നിവയുടെ മഹാരാജാസ് എക്സ്പ്രസ് - ലക്ഷ്വറി ട്രെയിൻ അനുഭവങ്ങൾ പ്രകൃതി ശക്തി - സി ജി എഛ് എർത്ത് എക്സ്പീരിയൻസ് ഹോട്ടലുകൾ, മെഡിസഫർ , സോമതീരം ആയുർവേദ, തുടങ്ങിയ വെൽനസ് സെൻ്ററുകൾക്കൊപ്പം ഡെസ്റ്റിനേഷൻ മാനേജ്മെൻ്റ് കമ്പനികളും ട്രയൽ ബ്ലാസിര് ടൂർസ് ഇന്ത്യ, ഗേറ്റ് വേ മലബാർ ഹോളിഡേയ്‌സ് . ഇന്ത്യൻ എയർലൈൻസ്, ഇൻഡിഗോ, ആകാശ എയർ ട്രാവൽ കമ്പനികളും പരിപാടിയിൽ പങ്കെടുത്തു. കുവൈറ്റിലെ നൂറിലധികം ടൂർ ഓപ്പറേറ്റർമാരും ട്രാവൽസ് ഏജൻ്റുമാരും പരിപാടിയിൽ സന്നിഹിതരായിരുന്നു. ഇന്ത്യയിലെ വൈവിധ്യമാർന്ന ടൂറിസം സാധ്യതകളും പാക്കേജുകളും സന്ദർശക പ്രതിനിധി സംഘം പ്രാദേശിക ടൂർ ഓപ്പറേറ്റർമാർക്ക് വിശദീകരിച്ചു. കുവൈറ്റിലെ വിനോദസഞ്ചാരമേഖലയിലെ പ്രമുഖരും സോഷ്യൽ മീഡിയ, അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ പ്രതിനിധികളും പരിപാടിയിൽ സംബന്ധിച്ചു.കുവൈറ്റ് വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി ഇന്ത്യയെ ഉയർത്തിക്കാട്ടുന്നതിനുള്ള എംബസിയുടെ ശ്രമകരമായ ദൗത്യമായാണ് എക്സ്പ്ലോറിംഗ് ഇൻക്രെഡിബിൾ ഇന്ത്യ സംഘടിപ്പിക്കുന്നത്.

Advertisement
Next Article