Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നവംബർ 21 മുതൽ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിൻവലിച്ചു

05:00 PM Nov 14, 2023 IST | Veekshanam
Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിൻവലിച്ചു. ഗതാഗതമന്ത്രി ആന്റണി രാജുവും സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമരസമിതിയും നടത്തിയ ചർച്ചക്ക് ശേഷമാണ് തീരുമാനം. ഈ മാസം 21 മുതലാണ് സ്വകാര്യ ബസ് സമരം പ്രഖ്യാപിച്ചിരുന്നത്.

Advertisement

140 കിലോ മീറ്ററിൽ കൂടുതൽ ദൂരമുളള പെർമിറ്റുകൾ നിലനിർത്തണമെന്ന ബസുടമകളുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. എന്നാൽ ബസ് ഡ്രൈവർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന തീരുമാനം മാറ്റില്ല. ഉത്തരവ് പുനപരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ലിമിറ്റഡ് സ്റ്റോപ്പ്, ഓർഡിനറി ബസുകളുടെ കാര്യത്തിലും സർക്കാർ പുറത്തിറക്കിയ ഉത്തരവ് പുനപരിശോധിക്കുമെന്നും മന്ത്രി ബസുടമകളെ അറിയിച്ചു. വിദ്യാർത്ഥികളുടെ യാത്രാ നിരക്കുമായി ബന്ധപ്പെട്ട വിഷയത്തിൽ രവി രാമൻ കമ്മിഷൻ റിപ്പോർട്ട് പഠിച്ച ശേഷമാകും തിരുമാനമെന്നും സർക്കാർ ബസുടമകളെ അറിയിച്ചു.

വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർധനകൾപ്പെടെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് നവംബർ 21 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് ഒക്ടോബർ 30 നാണ് ബസ് ഉടമകളുടെ സംയുക്ത സമരസമിതി പ്രഖ്യാപിച്ചത്. ഇതിന് മുന്നോടിയായി ഒക്ടോബർ 31ന് സ്വകാര്യബസുകൾ സംസ്ഥാനവ്യാപകമായി സൂചന പണിമുടക്ക് നടത്തിയിരുന്നു.

Tags :
kerala
Advertisement
Next Article