Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇന്ത്യ മുന്നണിക്ക് അനുകൂലമായ പൊതു വികാരം രൂപപ്പെട്ടതായി കൊടിക്കുന്നിൽ സുരേഷ്

02:26 PM Apr 10, 2024 IST | Veekshanam
Advertisement

പത്തനാപുരം:മാവേലിക്കര ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് പത്തനാപുരം മണ്ഡലത്തിൽ പര്യടനം നടത്തി.പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ കരിമ്പാലൂർ ജംഗ്ഷനിൽ നിന്ന് പര്യടന പരിപാടി ആരംഭിച്ചു. കെപിസിസി അംഗം സി.ആർ.നജീബ് ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം ചെയർമാൻ രാധ മോഹനൻ അധ്യക്ഷത വഹിച്ചു.രാജ്യത്തെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ ഇന്ത്യ മുന്നണിക്ക് മാത്രമേ കഴിയൂ എന്ന പൊതു വികാരം രൂപപ്പെട്ടു കഴിഞ്ഞു.ഇന്ത്യ മുന്നണി അധികാരത്തിൽ വരുമ്പോൾ ഏറ്റവും മുതിർന്ന പാർലമെന്റ് അംഗം എന്ന നിലയിൽ തനിക്ക് അർഹമായ അവസരം ലഭിക്കുമെന്നും അത് പത്തനാപുരം ഉൾപ്പെടെയുള്ള മാവേലിക്കര നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി പ്രയോജനപ്പെടുത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ്. കശുവണ്ടി തൊഴിൽ മേഖല നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.പട്ടാഴി വടക്കേക്കര,പട്ടാഴി,തലവൂർ എന്നീ പഞ്ചായത്തുകളിലെ അറുപതോളം കേന്ദ്രങ്ങളിൽ സ്ഥാനാർഥിക്ക് സ്വീകരണം നൽകി.കെ.അനിൽ,അജിത്ത് കൃഷ്ണ,അലക്സ് മാത്യു,എം. ഷേക്ക്പരീത്,സുധീർ മനയിൽ,അഡ്വ. ടി.എം.ബിജു,പുന്നല ഷാജഹാൻ,അഡ്വ. ഡെന്നി വർഗീസ്,സി.കെ. രാധാകൃഷ്ണൻ, സി.രാജുകുട്ടി, ഹരി പട്ടാഴി,യു.നൗഷാദ്,ആർ.എസ്. സുരേഷ് കുമാർ,ജെ.എൽ. നസീർ,എം. സുദർശനൻ,അച്ചൻകുഞ്ഞ് ജോൺ,എൻ. മനോഹരൻ നായർ, എം. തങ്കച്ചൻ,എൻ.കുട്ടപ്പൻ നായർ,കെ. രമേശൻ,വേണുപിള്ള, കൊച്ചു കൃഷ്ണപിള്ള,ജി.റെജി,അരവിന്ദൻ നായർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നടന്ന സ്വീകരണ പരിപാടിക്ക് നേതൃത്വം നൽകി.

Advertisement

Tags :
featuredkerala
Advertisement
Next Article