Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

215 സീറ്റിൽ ലീഡ് തുടർന്ന് ഇന്ത്യാ സഖ്യം; ബിജെപി ക്യാമ്പിൽ ആശങ്ക

09:35 AM Jun 04, 2024 IST | Online Desk
Advertisement

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആദ്യമണിക്കൂർ പിന്നിടുമ്പോൾ ബിജെപി ക്യാമ്പിൽ ആശങ്ക. ഇന്ത്യ സഖ്യം 215 സീറ്റിൽ ലീഡ് ചെയ്യുകയാണ്. കഴിഞ്ഞതവണ ബിജെപി തൂത്തുവാരിയ ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും പകുതിയിലധികം സീറ്റുകളിലും ഇന്ത്യാ സഖ്യം മുന്നേറ്റം തുടരുകയാണ്. 2019നെ അപേക്ഷിച്ച് 60 സീറ്റുകളിൽ ബിജെപി പുറകിലാണ്. 400 സീറ്റിന്റെ അവകാശവാദവുമായി എത്തിയ ബിജെപി നിലവിൽ 282സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ഇന്ത്യസഖ്യം കഴിഞ്ഞ തവണത്തേക്കാൾ 90 സീറ്റുകളിൽ അധികമായി ലീഡ് ചെയ്യുന്നു. രാജസ്ഥാൻ, പഞ്ചാബ്, ഛത്തീസ്ഗഡ്, ബീഹാർ, ഹരിയാന, മധ്യപ്രദേശ് തുടങ്ങി ഹിന്ദി ഹൃദയഭൂമിയിൽ ഇന്ത്യാ സഖ്യം മുന്നേറ്റം തുടരുകയാണ്. തിരഞ്ഞെടുപ്പ് ഫലം ഇന്ത്യാ സഖ്യത്തിന് അനുകൂലം എന്ന സൂചനയാണ് ആദ്യ മണിക്കൂറുകളിൽ നിന്ന് വ്യക്തമാകുന്നത്.

Advertisement

Tags :
featured
Advertisement
Next Article