Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇന്ത്യ സഖ്യത്തിന്റെ പോരാട്ടം ഭരണഘടനയെ സംരക്ഷിക്കാൻ; രാഹുൽ ഗാന്ധി

ബിജെപിയുടെ ഗ്രാഫ് താഴുകയാണെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്
07:45 PM May 14, 2024 IST | Online Desk
Advertisement

ത്സാൻസി: ഇന്ത്യ സഖ്യത്തിന്റെ പോരാട്ടം ഭരണഘടനയെ സംരക്ഷിക്കാൻ വേണ്ടിയെന്ന് രാഹുൽ ഗാന്ധി. മോദി ഭരണത്തിൽ ഭരണഘടനയും ജനങ്ങളുടെ അവകാശങ്ങളും തകർപ്പെടുന്നു. ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുമെന്നും രാഹുൽ പറഞ്ഞു.

Advertisement

തിരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങൾ പൂർത്തിയായപ്പോൾ ബിജെപിയുടെ ഗ്രാഫ് താഴുകയാണെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശിലെ ഝാൻസിയിൽ ഇന്ത്യ സഖ്യത്തിൻ്റെ സ്ഥാനാർത്ഥി പ്രദീപ് ജെയിനിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു ഇരു നേതാക്കളും.ഇന്ത്യ സഖ്യവും അഖിലേഷ് യാദവും ഖാർഗെയും ഞാനും എല്ലാം ഭരണഘടനയെ സംരക്ഷിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ കോടിക്കണക്കിന് 'ലക്ഷാധിപതികളെ' സൃഷ്ട‌ിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജനങ്ങൾക്ക് മറ്റൊരു സർക്കാരും ചെയ്യാത്ത നല്ല കാര്യങ്ങൾ ചെയ്യും. ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ മഹാലക്ഷ്മി യോജനയായിരിക്കും ആദ്യം നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ കോടിക്കണക്കിന് സ്ത്രീകൾക്ക് 10,000 രൂപയല്ല, 20,000 രൂപയല്ല, മറിച്ച് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ ഒരു ലക്ഷം രൂപ നൽകും. അതേസമയം ക്യാഷ് ട്രാൻസ്ഫറുകൾ പ്രതിവർഷം ഒരു ലക്ഷം രൂപ വരെ കൂട്ടിച്ചേർക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് ഉറപ്പ് നൽകിയ സർക്കാർ കർഷകരുടെ ദുരിതങ്ങൾ കാണുന്നില്ലെന്ന് റാലിയെ അഭിസംബോധന ചെയ്ത് അഖിലേഷ് യാദവ് പറഞ്ഞു. മെയ് 20 നാണ് ഝാൻസിയിൽ ജനങ്ങൾ വിധിയെഴുതുന്നത്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.

Tags :
featured
Advertisement
Next Article