For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഇ​ന്ത്യ-​കാ​ന​ഡ ബ​ന്ധം വ​ഷ​ളാ​കു​ന്നു; ജ​സ്റ്റി​ൻ ട്രൂ​ഡോ മത​തീ​വ്ര​വാ​ദി​ക​ൾ​ക്ക് കീഴ​ട​ങ്ങി​യെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം

06:36 PM Oct 14, 2024 IST | Online Desk
ഇ​ന്ത്യ ​കാ​ന​ഡ ബ​ന്ധം വ​ഷ​ളാ​കു​ന്നു  ജ​സ്റ്റി​ൻ ട്രൂ​ഡോ മത​തീ​വ്ര​വാ​ദി​ക​ൾ​ക്ക് കീഴ​ട​ങ്ങി​യെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം
Advertisement

ന്യൂഡൽഹി: ഇ​ന്ത്യ-​കാ​ന​ഡ ബ​ന്ധം വീ​ണ്ടും വ​ഷ​ളാ​കു​ന്നു. കനേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നു​വെ​ന്ന് ഇന്ത്യ. ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റെ കേ​സി​ൽപ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നും ഇ​ന്ത്യ ആരോ​പി​ച്ചു. ട്രൂ​ഡോ മ​ത​തീ​വ്ര​വാ​ദി​ക​ൾ​ക്ക് കീഴ​ട​ങ്ങി​യെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ്രസ്താ​വ​ന​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

Advertisement

കാ​ന​ഡ ന​ൽ​കി​യ ചി​ല സ​ന്ദേ​ശ​ങ്ങ​ൾ​ക്ക് മ​റു​പടി​യാ​ണ് ഇ​ന്ത്യ​യു​ടെ പ്ര​സ്താ​വ​ന. ഇ​ന്ത്യ​യു​ടെ ഹൈ​ക്ക​മ്മീ​ഷ​ണ​റെ ചി​ല കേ​സു​മാ​യി ബ​ന്ധപ്പെ​ട്ട് ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നാ​ണ് കാനഡ അ​റി​യി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ഇ​ന്ത്യ​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ രാ​ജ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം കാ​ന​ഡ​യി​ൽ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ഇ​ന്ത്യ വ്യ​ക്തമാ​ക്കി.

2023 ജൂ​ണി​ൽ ഖ​ലി​സ്ഥാ​നി ഭീ​ക​ര​ൻ ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജാ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ ഇ​ന്ത്യ​യ്ക്ക് പ​ങ്കു​ണ്ടെ​ന്ന് ജ​സ്റ്റി​ൻ ട്രൂ​ഡോ ആ​രോ​പി​ച്ച​തു മു​ത​ൽ ഇ​ന്ത്യ​യും കാ​ന​ഡ​യും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​യി​രു​ന്നു. ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റും മ​റ്റ് ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര​ജ്ഞ​രും ത​ന്ത്ര​പ്ര​ധാ​ന​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന കാ​ന​ഡ​യു​ടെ ന​യ​ത​ന്ത്ര ആ​ശ​യ​വി​നി​മ​യ​ത്തെ ഇ​ന്ത്യ അ​പ​ല​പി​ച്ചു.

Author Image

Online Desk

View all posts

Advertisement

.