ഇന്ത്യ മുന്നണി ഇന്ത്യ ഭരിക്കും: ചെറിയാൻ ഫിലിപ്പ്
ലോക്സഭയിൽ 300 ലധികം സീറ്റ് നേടി ഇന്ത്യ മുന്നണി ഇന്ത്യ ഭരിക്കുമെന്ന് കെ.പി.സി.സി രാഷ്ട്രീയ പഠന കേന്ദ്രം അദ്ധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്
2004-ലെ തെരഞ്ഞെടുപ്പു ഫലം ആവർത്തിക്കും. ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യം മുഴക്കിയ അന്നത്തെ വാജ്പേയ് നയിച്ച ബി.ജെ.പി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന മാധ്യമ പ്രവചനങ്ങളെ ഇന്ത്യൻ ജനത തള്ളി. സോണിയ ഗാന്ധി നയിച്ച കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി. എ അധികാരത്തിൽ വന്നു. 2009 ൽ സി പി എം, സി.പി.ഐ എന്നീ കക്ഷികൾ വിട്ടു പോയിട്ടും യു.പി.എ. തിരിച്ചു വന്നു.
2019 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്ക് 37 ശതമാനം വോട്ടു കിട്ടിയെങ്കിലും അതു കുറയുമെന്ന് തീർച്ച. പ്രമുഖ രാഷ്ട്രീയ കക്ഷികളൊന്നും എൻ.ഡി.എ സഖ്യത്തിലില്ല. ഇപ്പോഴത്തെ ഇന്ത്യാ മുന്നണിയിലുളള കോൺഗ്രസ്, ഡി.എം.കെ, തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, രാഷ്ട്രീയ ജനതാ ദൾ, ആം ആദ്മി പാർട്ടി, ശിവസേന, എൻ സി.പി, ഇടതു കക്ഷികൾ തുടങ്ങിയവയെല്ലാം കൂടി 60 ശതമാനത്തോളം വോട്ടു നേടും.
തമിഴ്നാട്, ആന്ധ്ര, തെലുങ്കാന, കേരളം എന്നിവിടങ്ങളിൽ ബി.ജെ.പിക്ക് ഒരു സീറ്റു പോലും കിട്ടില്ല. ഇന്ത്യാ മുന്നണിക്ക് ബംഗാൾ, കർണ്ണാടക, മഹാരാഷ്ട , ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ മൊത്തം ശരാശരി 70 ശതമാനം സീറ്റുകൾ ലഭിക്കും. ബീഹാർ, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ചത്തീശ്ഘട്ട് എന്നിവിടങ്ങളിൽ 50 ശതമാനം സീറ്റ് ഉറപ്പാണ്. ചെറു സംസ്ഥാനങ്ങളിൽ എല്ലാം കൂടി പകുതിയോളം സീറ്റിന് സാധ്യതയുണ്ട്. ബി.ജെ.പി മേധാവിത്വം നിലനിൽക്കുന്നത് ഗുജറാത്തിലും ഉത്തർപ്രദേശിലും മാത്രമാണ്.
സി പി എം മത്സരിക്കുന്ന 44 സീറ്റുകളിൽ 20 എണ്ണം കോൺഗ്രസിനെതിരെയാണ്. ഇതിൽ 19 കോൺഗ്രസിന്റെ നിലവിലെ സീറ്റുകളാണ്. ഇന്ത്യാ മുന്നണിയുടെ ഭാഗമായി തമിഴ്നാട്, രാജസ്ഥാൻ, ബീഹാർ, ത്രിപുര എന്നിവിടങ്ങളിലെ 5 സീറ്റുകളിൽ മാത്രമാണ് സി.പി.എം മത്സരിക്കുന്നത്