For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

രാജ്യത്തിന് നഷ്ടമായത് ദീർഘവീക്ഷണമുള്ള ഒരു രാഷ്ട്രതന്ത്രജ്ഞനെ; മല്ലികാർജുൻ ഖർഗെ

09:58 AM Dec 27, 2024 IST | Online Desk
രാജ്യത്തിന് നഷ്ടമായത് ദീർഘവീക്ഷണമുള്ള ഒരു രാഷ്ട്രതന്ത്രജ്ഞനെ  മല്ലികാർജുൻ ഖർഗെ
Advertisement

ന്യൂഡൽഹി: ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ അനുശോചിച്ച് കോൺ​ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെ. മുൻ പ്രധാനമന്ത്രിയുടെ വിയോഗത്തോടെ ഇന്ത്യക്ക് നഷ്ടമായത് ദീർഘവീക്ഷണമുള്ള ഒരു രാഷ്ട്രതന്ത്രജ്ഞനെയെന്ന് ഖർഗെ സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ കുറിച്ചു. ഡോ. മൻമോഹൻ സിംഗ് സമാനതകളില്ലാത്ത ഒരു സാമ്പത്തിക വിദഗ്ധനായിരുന്നു. അദ്ദേഹത്തിൻ്റെ സാമ്പത്തിക ഉദാരവൽക്കരണ നയവും, അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്ഷേമ മാതൃകയും കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തെയാണ് മാറ്റി മറിച്ചത്.തൊഴിൽ മന്ത്രി, റെയിൽവേ മന്ത്രി, സാമൂഹ്യക്ഷേമ മന്ത്രി എന്നീ നിലകളിൽ അദ്ദേഹത്തിൻ്റെ മന്ത്രിസഭയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. വാക്കുകളേക്കാൾ പ്രവർത്തിയിൽ വിശ്വസിച്ച മനുഷ്യനായിരുന്നു അദ്ദേഹം. രാഷ്ട്രനിർമ്മാണത്തിൽ അദ്ദേഹം നൽകിയ മഹത്തായ സംഭാവനകൾ ഇന്ത്യൻ ചരിത്രത്തിൽ എക്കാലവും രേഖപ്പെടുത്തപ്പെടും. മുതിർന്ന സഹപ്രവർത്തകന്റെ വിയോ​ഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. ഈ വലിയ നഷ്ടം തരണം ചെയ്യാനുള്ള കരുത്ത് അദ്ദേഹത്തിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഉണ്ടാകട്ടെ. അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്ന് ഖർഗെ കുറിച്ചു.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.