For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഇന്ത്യ-കുവൈത്ത് സ്റ്റാർട്ടപ്പ് സിനർജീസ്സ് കോൺഫറൻസ്

ഇന്ത്യ കുവൈത്ത് സ്റ്റാർട്ടപ്പ് സിനർജീസ്സ് കോൺഫറൻസ്
Advertisement

കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസി ഗൾഫ് യൂണിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി (ജി യു എസ് ടി), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യ (ഐ സി എ ഐ )-കുവൈറ്റ് ചാപ്റ്റർ എന്നിവയുടെ സഹകരണത്തോടെ ഇന്ത്യ-കുവൈത്ത് സ്റ്റാർട്ടപ്പ് സിനർജീസ് കോൺഫറൻസ് സംഘടിപ്പിച്ചു. ഡിസംബർ 8 ന് പ്രശസ്തമായ GUST യൂണിവേഴ്സിറ്റിയിലാണ് കോൺഫറൻസ് നടന്നത്. ഇന്ത്യൻ അംബാസഡർ ബഹു. ഡോ. ആദർശ് സ്വൈക സ്വാഗത പ്രസംഗത്തിൽ, ഇന്ത്യയും കുവൈത്തും തമ്മിലുള്ള വ്യാപാര ബന്ധങ്ങളെ പരാമർശിക്കുകയും പരസ്പര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള എംബസിയുടെ തുടർച്ചയായ ശ്രമങ്ങൾഊന്നിപ്പറയുകയും ചെയ്തു. 2023ലും 2024ലും എംബസി സംഘടിപ്പിച്ച ഇന്ത്യ-കുവൈത്ത് ഇൻവെസ്റ്റ്‌മെൻ്റ് കോൺഫറൻസിൻ്റെ രണ്ട് പതിപ്പുകളിൽ ഇൻവെസ്റ്റ് ഇന്ത്യ, നാഷണൽ ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (എൻഐഐഎഫ്), കോൺഫെഡ റേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ), ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. (എഫ് ഐ സി സി ഐ കൂടാതെ ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെൻ്റർ അതോറിറ്റിയും (ഐ എഫ് എസ് സി എ ) - ജി ഐ എഫ് ടി സിറ്റിഎന്നീ സ്ഥാപനങ്ങൾ നിക്ഷേപ വ്യവസ്ഥയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകുകയുണ്ടായി. 1,40,000-ലധികം രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളുള്ള ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ ഇന്ത്യ ഉയർന്നുവന്നതായി അദ്ദേഹം പറഞ്ഞു. 2024 ഒക്ടോബറിലെ കണക്കനു സരിച്ച് ഇന്ത്യയിൽ 118 യൂണികോണുകൾ രേഖപ്പെടുത്തിയിട്ടുണ്ട്, അവയുടെ മൊത്തത്തിലുള്ള മൂല്യം 350 ബില്യൺ ഡോളറാണ്. ഈ സ്റ്റാർട്ടപ്പുകൾ 1.55 ദശലക്ഷത്തിലധികം നേരിട്ടുള്ള തൊഴിലവ സരങ്ങൾ സൃഷ്ടിക്കുക വഴി ജിഡിപിയുടെ 15% നേട്ടമെന്നതാണ്. ഐടി വ്യവസായം, ഹെൽത്ത് കെയർ & ലൈഫ് സയൻസസ്, വിദ്യാഭ്യാസം. യുവജനങ്ങൾക്ക് വലിയ ധനസഹായ അവസരങ്ങളും സർക്കാർ പിന്തുണയും കൊണ്ട് അഭിവൃദ്ധി പ്രാപിക്കുന്ന, മിഡിൽ ഈസ്റ്റ് മേഖലയ്ക്ക് സാധ്യതയുള്ള നവീകരണ കേന്ദ്രമായി വളർന്നിരിക്കുന്ന കുവൈറ്റിലെ സംരംഭകത്വ സാധ്യതകളെ കുറിച്ച് അംബാസഡർ സൂചിപ്പിച്ചു.

Advertisement

കോൺഫറൻസ് ഇന്ത്യയിലെയും കുവൈത്തിലെയും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമുകളിൽ നിന്നുള്ള പ്രമുഖ സ്പീക്കർമാരെയും നേതാക്കളെയും ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള വേദിയായി. കോടിക്കണക്കിന് ഡോളറിൻ്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ സിഎഫ്ഒ ശ്രീ രാഹുൽ ബോത്ര, സീ ബിസിനസ് മാനേജിംഗ് എഡിറ്റർ അനിൽ സിംഗ്വി, ഇൻഫ്ലക്ഷൻ പോയിൻ്റിലെ സഹസ്ഥാപകനും സിഇഒയുമായ ശ്രീ വിനയ് ബൻസാൽ എന്നിവരായിരുന്നു ഇന്ത്യയിൽ നിന്നുള്ള പ്രസംഗകർ.ഈ ദിശയിലുള്ള കുവൈറ്റ് ൻറെ വീക്ഷണം നൽകിയത് കുവൈറ്റ് ഡിജിറ്റൽ സ്റ്റാർട്ടപ്പ് കാമ്പസ്, യൂത്ത് പബ്ലിക് അതോറിറ്റി കൺസൾട്ടൻ്റായ എഞ്ചി. അബ്ദുൾ വഹാബ് അൽ സൈദാൻ, വികസന കൺസൾട്ടൻസി സേവന ദാതാവായ കുവൈറ്റ് ഹോളിസ്റ്റിക് സ്ഥാപകനും മാനേജിംഗ് പാർട്ണറുമായ ശ്രീ അബ്ദുൾറഹ്മാൻ അൽദുഐജ് എന്നിവരാണ്. ഇന്ത്യയിലെയും കുവൈറ്റിലെയും സമീപകാല സ്റ്റാർട്ടപ്പുകൾ അവരുടെ തനതായ മേഖലകളിൽ ട്രെയിൽ ബ്ലേസർമാരായി മാറിയതിൻ്റെ ഉദാഹരണങ്ങളും പഠനങ്ങളും സ്പീക്കർമാർ എടുത്തുപറഞ്ഞു. ചോദ്യോ ത്തര സെഷനിൽ സ്പീക്കറുമായി സംവദിക്കാൻ അതിഥികൾക്ക് അവസരം നൽകി. കോൺഫറൻസിൽ പ്രമുഖ പ്രൊഫഷണലുകളും ബിസിനസുകാരും, ജി യു എസ് ടി യിലെ എം ബി എ വിദ്യാർത്ഥികളും, കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥരും പ്രൊഫഷണലുകളും പങ്കെടുത്തു. കുവൈറ്റിലെയും ഇന്ത്യയി ലെയും ബിസിനസ്, പ്രൊഫഷണൽ കമ്മ്യൂണിറ്റികളെ രണ്ട് സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര നിക്ഷേപ ബന്ധങ്ങളുടെ സമ്പുഷ്ടീകരണത്തിനായി പ്രയോജനപ്പെടു ത്താനുള്ള എംബസ്സിയുടെ നിതാന്ത ശ്രമങ്ങളുടെ ഫലമാണ് ഇത്തരം കോൺഫറൻസുകൾ.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.