'ലോക് സഭ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി വൻ വിജയം നേടും': രമേശ് ചെന്നിത്തല
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി വമ്പിച്ച വിജയം നേടുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യ മുന്നണി ആളുകളിൽ വലിയ സ്വാധീനമാണ് ചെലുത്തിയിരിക്കുന്നത്. മുന്നണി ശക്തിപ്പെടുത്തുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം.
ബിജെപി പറയുന്നത് പോലെ അവരുടെ ഒരു തരംഗവും ഇവിടെ ഇല്ല. എന്‍ഡിഎ 400 സീറ്റ് നേടും എന്ന് പറയുന്നത് കള്ള പ്രചാരണത്തിൻെറ ഭാഗമാണ്. ഇന്ത്യ മുന്നണി അധികാരത്തിൽ വരും. കേരളത്തിൽ യുഡിഎഫ് 20 സീറ്റും നേടും. കേരളത്തിലെ പ്രചാരണ രംഗത്ത് മന്ത്രിമാരാരുമില്ല. മുഖ്യമന്ത്രിക്കെതിരെയുള്ള ഭരണ വിരുദ്ധ വികാരം പ്രകടമാണ്, അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക തന്നെ ചെയ്യും. പാർട്ടിയിൽ ഉള്ളവർക്ക് തന്നെ ഭരിക്കുന്ന സംവിധാനത്തോട് എതിർപ്പാണ്.
പിണറായി സദാസമയവും രാഹുൽ ഗാന്ധിയെ വിമർശിക്കുന്നു. മോദിയെ പോലെയാണ് പിണറായി സംസാരിക്കുന്നത്. മുഖയാമന്ത്രിയുടെ വാർത്ത സമ്മേളനങ്ങൾ ബിജെപി ഓഫീസിൽ നിന്നും എഴുതി തയ്യാറാക്കിയ പ്രസംഗം പോലെയാണ്. ബിജെപി - സിപിഎം അന്തർധാര സജീവമായി നിലനിര്തെണ്ടസ്ഥ പിണറായിയുടെ ആവശ്യമാണെന്ന് കേരളത്തിലെ ഓരോ ജനങ്ങൾക്കും അറിവുള്ളതാണ്. ലാവ്‌ലിൻ കേസ്, സ്വർണ്ണ കടത്ത്, മാസപ്പടി വിവാദം ഇതിലൊന്നും പിടിക്കപ്പെടാതെ ഇരിക്കുന്നത് അന്തർധാര സജീവമായി പ്രവർത്തിക്കുന്നതുകൊണ്ടാണ്. കേന്ദ്ര സർക്കാരിനെയും മോദിയെയും പ്രീതിപ്പെടുത്താനാണ് എപ്പോഴും രാഹുൽ ഗാന്ധിയെ വിമർശിച്ചുകൊണ്ടിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വടകരയിൽ കെ കെ ഷൈലജയ്ക്ക് എതിരെ അഴിമതി ആരോപണങ്ങൾ ഉണ്ട്. അതിൽ കേസുകളും നിലനിൽക്കുന്നുണ്ട്. ഇത്പ പ്രചാരണ ആയുധമാക്കുന്നതിൽ തെറ്റില്ല. തികച്ചും സത്യസന്ധമായ ആരോപണമാണ്. പരാജയം ഉറപ്പായപ്പോൾ വ്യക്തിഹത്യ നടത്തിയെന്ന ആരോപണവുമായി എൽഡിഎഫ് രംഗത്ത് എത്തിയിരിക്കുകയാണ്. വ്യക്തി അധിക്ഷേപത്തോട് യോജിപ്പില്ല. കോൺഗ്രസ് നേതാക്കൾക്കെതിരെയും ഇതുപ്പിപ്പോലെ വ്യക്തി അധിക്ഷേപങ്ങൾ വന്നപ്പോൾ നോക്കി നിൽക്കുക മാത്രമാണ് ചെയ്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.