ഇന്ത്യയെ സംരക്ഷിക്കാൻ 'ഇന്ത്യ'ക്ക് വോട്ടുചെയ്യുക; സ്വന്തം വീട് തന്നെ പ്രചരണമാക്കി യൂത്ത് കോൺഗ്രസ് നേതാവ്
കൊച്ചി: ഇന്ത്യയിലെ ജനങ്ങൾ ഓരോ ദിവസവും ഭീതിയിലൂടെ ആണ് കടന്നു പോകുന്നത് അപ്പോൾ ഇന്ത്യയിലെ ജനങ്ങളെ മുഴുവൻ ഒറ്റക്കെട്ടായി ഒരുമയോടെ മുന്നോട്ടു കൊണ്ടു പോകുവാനും ഇന്ത്യയിൽ മതേതരത്വം നിലനിർത്തുവാനും ഈ കാലഘട്ടത്തിൽ ഇന്ത്യ മുന്നണി അധികാരത്തിൽ വരേണ്ടത് രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും ആവശ്യമാണ് . ഇന്ന് ഇന്ത്യ ഭരിക്കുന്നവരും കേരളം ഭരിക്കുന്നവരും സർക്കാരിൻ്റെ തെറ്റായ നയങ്ങളും അഴിമതികളും ചൂണ്ടികാട്ടുന്നവരെയും അതിനെതിരെ സമരം ചെയ്യുന്നവരെയെല്ലാം അധികാരം ഉപയോഗിച്ച് അടിച്ചമർത്തി ഫാസിസ്റ്റ് രീതിയിൽ മുന്നോട്ടു പോകുമ്പോൾ ഈ രാജ്യത്ത് സമാധാനവും ഐക്യവും നിലനിൽക്കണമെങ്കിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഇന്ത്യ മുന്നണി അധികാരത്തിൽ വരണം .രാജ്യത്ത് രാഹുൽഗാന്ധി എന്ന മനുഷ്യൻ സാധാരണക്കാരായ ജനങ്ങളുടെയും കർഷകരുടെയെല്ലാം അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി കാൽ നടയായി 3571കിലോ മീറ്റർ സഞ്ചരിച്ച് നടത്തിയ ഭാരത് ജോഡോ യാത്ര അടക്കം ജനങ്ങൾ ഒരിക്കലും കാണാതെ പോവില്ല രാഹുൽ ഗാന്ധി രാജ്യത്തെ സാധാരണ ജനങ്ങൾക്കു വേണ്ടി നടത്തിയ പോരാട്ടങ്ങൾ ചെറുതല്ല ഇത്തവണ ഇന്ത്യ മുന്നണി അധികാരത്തിൽ വരും എന്നുറപ്പാണ് .ഇന്ത്യയിൽ രാഹുൽ ഗാന്ധി നയിക്കുന്ന സർക്കാർ അധികാരത്തിൽ വരുന്നതു വരെ തൻ്റെ വീട് ഇന്ത്യൻ നാഷണൽ കോൺഗസ് മുന്നോട്ടു വെക്കുന്ന ആശയങ്ങളുമായി മുന്നോട്ടു പോകും കേരളത്തിൽ 20 ൽ 20 സീറ്റും കോൺഗ്രസ് നേടുമെന്നും ഹൈബി ഈഡൻ എറണാകുളം പാർലമെൻ്റ് മണ്ഡലത്തിൽ നിന്നും കഴിഞ്ഞതിൽ നിന്നും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിക്കും . യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എ.നോബൽകുമാർ പറഞ്ഞു കഴിഞ്ഞ ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ഭാരത് ജോഡോ യാത്രക്കും എല്ലാം തൻ്റെ വീട് നോബൽ പ്രചരണത്തിനായി ഉപയോഗിച്ചിരുന്നു.