അന്താരാഷ്ട്ര നയതന്ത്ര വിരുന്നൊരുക്കിക്കൊണ്ട് ഇന്ത്യൻ എംബസിയുടെ റിപ്പബ്ലിക്ക് ദിനാഘോഷം!
കുവൈറ്റ് സിറ്റി : 75-ാമത് റിപ്പബ്ലിക് ദിനാഘോഷം അന്താരാഷ്ട്ര നയതന്ത്ര പ്രതിനിധികൾക്ക് വിരുന്നൊരുക്കിക്കൊണ്ട് ഇന്ത്യൻ എംബസിയുടെ ആചരിച്ചു. കുവൈറ്റ് വിദേശകാര്യ ഡെപ്യുട്ടി മന്ത്രി ബഹു: ഷേഖ് ജാറഹ് ജാബർ അൽ സബാഹ് മുഖ്യാഥിതിയായിരുന്നു. വിശാലമായ ഹോട്ടൽ ക്രോഡൻ പ്ലാസ ബാൾ റൂമിൽ ഇന്ത്യൻ എംബസി ഒരുക്കിയ അത്തഴ വിരുന്നിൽ നിരവധി അന്താരാഷ്ട്ര പ്രതിനിധികളും കുവൈറ്റി പൗര പ്രമുഖരും വ്യാപാര പ്രതിനിധികളും അടക്കം നിരവധി പേര് സന്നിഹിതരായിരുന്നു.
ആമുഖ പ്രസംഗത്തിൽ കുവൈറ്റുമായുള്ള ഇന്ത്യയുടെ പുരാതനവും സ്ഥിരപ്രതിഷ്ട്ടവുമായുള്ള ബന്ധത്തെയും വ്യാപാര സൗഹൃദ ത്തേയും ബഹു ഇന്ത്യൻ അംബാസിഡർ ശ്രി ആദർശ് സ്വൈക സൂചിപ്പിച്ചു. വിവിധ അന്താരാഷ്ട്ര ശ്രേണികളിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെയും അദ്ദേഹം എടുത്തു പറഞ്ഞു. ഇന്ത്യൻ എംബസി ഉന്നതോദ്യഗസ്ഥരും കുടുംബ സമേതം സന്നിഹിതരായി രുന്നു. ഇന്ത്യൻ ബിസിനസ് സമൂഹവും സംഘടനാ നേതാക്കളും പത്രമാധ്യമ പ്രവർത്തകരും ഉൾപ്പെടെ നാനാതുറയിലും പെട്ടവരുടെ പതിനിധ്യം ശ്രദ്ധേയമായിരുന്നു.