For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഇന്ത്യൻ ഫുട്ബോൾ തരാം സുനിൽ ഛേത്രി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു

11:55 AM May 16, 2024 IST | ലേഖകന്‍
ഇന്ത്യൻ ഫുട്ബോൾ തരാം സുനിൽ ഛേത്രി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു
Advertisement

ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു. ജൂൺ 6 ന് കൊൽക്കത്തയിലെ സാൾട്ട് ലെയ്ക്കിൽ സ്റ്റേഡിയത്തിൽ കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം കളിച്ച് കരിയർ അവസാനിപ്പിക്കാനാണ് താരത്തിന്റെ തീരുമാനം. സോഷ്യൽ മീഡിയയിലൂടെയായിരുന്നു 39-കാരനായ താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം.

Advertisement

2005 ജൂൺ 12-നായിരുന്നു ഛേത്രിയുടെ അരങ്ങേറ്റം.150 മത്സരങ്ങളിൽ നിന്നായി 94 ഗോളുകൾ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോളിൽ സജീവമായി കളിക്കുന്നവരിൽ ഗോൾനേട്ടത്തിൽ മൂന്നാമതാണ് താരം. 2011ൽ അർജുന അവാർഡും 2019ൽ പത്മശ്രീയും ലഭിച്ചതിന് പുറമെ ആറ് തവണ എഐഎഫ്എഫ് പ്ലെയർ ഓഫ് ദ ഇയർ അവാർഡും ഛേത്രിക്ക് ലഭിച്ചിട്ടുണ്ട്.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.