Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ന് 139 വയസ്സ്

01:09 PM Dec 28, 2023 IST | Veekshanam
Advertisement

ന്യൂഡൽഹി: 1885 ഡിസംബർ 28 ന് ബോംബെയിലെ ഗോകുൽദാസ് തേജ്പാൽ സംസ്കൃത കോളേജിൽ രൂപംകൊണ്ട ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ന് 139 വയസ്സ്. ലോകത്തിലെ ഏറ്റവും പഴയതും വലിയതുമായ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയായ കോൺഗ്രസിന്റെ സ്ഥാപക ദിനത്തിൽ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തും പിസിസി ആസ്ഥാനങ്ങളിലും ഉൾപ്പെടെ വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ പതാക ഉയർത്തി. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രാഹുൽഗാന്ധി പ്രിയങ്ക ഗാന്ധി ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

Advertisement

Tags :
featured
Advertisement
Next Article