Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇന്ത്യൻ വംശജനായ വിദ്യാർത്ഥി അമേരിക്കയിൽ വെടിവച്ച് മരിച്ച നിലയിൽ

01:28 PM Feb 08, 2024 IST | Online Desk
Advertisement

ഇന്ത്യാന: ഇന്ത്യൻ വംശജനായ വിദ്യാർത്ഥി അമേരിക്കയിൽ വെടിവച്ച് മരിച്ച നിലയിൽ. ഇന്ത്യാനയിലെ പർഡ്യൂ സർവ്വകലാശാലയിൽ പിഎച്ച്ഡി ഗവേഷണ പഠനം നടത്തുന്ന സമീർ കാമത്ത് എന്ന വിദ്യാർത്ഥിയെയാണ് വെടിവച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് ക്രോവ്സ് ഗ്രൂവ് നാച്ചർ പ്രിസേർവിഷ സമീർ കാമത്തിന്റെ മൃതദേഹം കണ്ടെത്തിയത്. അമേരിക്കൻ പൌരത്വമുള്ള 23കാരനായ സമീർ കാമത്ത് 2023 ഓഗസ്റ്റിലാണ് മെക്കാനിക്കൽ എൻജിനിയറിംഗിൽ പർഡ്യൂ സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. ഇതേ സർവ്വകലാശാലയിൽ തന്നെ തുടർ പഠനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് മരണം. സമീർ കാമത്തിന്റെ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയതായി പൊലീസ് അധികൃതർ വിശദമാക്കി. തലയിലേറ്റ വെടിയാണ് വിദ്യാർത്ഥിയുടെ മരണകാരണമെന്നാണ് പ്രഥമദൃഷ്ടിയിൽ വ്യക്തമാകുന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. അമേരിക്കയിൽ ഇന്ത്യൻ വംശജരായ വിദ്യാർത്ഥികളുടെ മരണത്തിൽ ഒടുവിലത്തേതാണ് സമീർ കാമത്തിന്റേത്.കഴിഞ്ഞ ആഴ്ചയാണ് ബി ശ്രേയസ് റെഡ്ഡി എന്ന ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അസ്വഭാവികതകളില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. ചിക്കാഗോയിൽ ഹൈദരബാദ് സ്വദേശിയായ ഇന്ത്യൻ വിദ്യാർത്ഥി ക്രൂരമായ ആക്രമണത്തിനിരയായത്

Advertisement

Advertisement
Next Article