ഇന്ത്യൻ ടീമിന്റെ വിക്ടറി മാർച്ച്; തിക്കിലും തിരക്കിലും പെട്ട് 10 പേർക്ക് പരിക്ക്
പരിക്ക്ലക്ഷക്കണക്കിനാരാധകരാണ് ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സ്വീകരിക്കാൻ മറൈന്‍ ഡ്രൈവിന്‍റെ ഇരുവശത്തുമായി തടിച്ചു കൂടിയത്. ഇതിനിടെ തിക്കിലും തിരക്കിലും പെട്ട് 10 പേർക്ക് പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൻ ദുരന്തമാണ് ഒഴിവായതെന്നാണ് വിവരം. മറൈന്‍ ഡ്രൈവില്‍ നിന്ന് വാംഖഡെ സ്റ്റേഡിയത്തിലേക്ക് തുറന്ന ബസിലാണ് ടീം അംഗങ്ങൾ വിക്ടറി മാര്‍ച്ച് നടത്തിയത്. ന്യൂഡെല്‍ഹിയില്‍ പ്രധാനമന്ത്രി മോദിയുടെ അനുമോദനം ഏറ്റുവാങ്ങിയ ശേഷം വിസ്താര വിമാനത്തിലാണ് ടീം ഇന്ത്യ മുംബൈയില്‍ ഇറങ്ങിയത്.വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങുമെന്ന് അറിയിച്ച വിക്ടറി മാര്‍ച്ച് കനത്ത മഴയും ആരാധക ബാഹുല്യവും കാരണം തുടങ്ങാന്‍ ഏഴ് മണിയായി. മറൈൻ ഡ്രൈവില്‍ നിന്ന് തുറന്ന ബസില്‍ തുടങ്ങിയ മാര്‍ച്ചില്‍ ഇന്ത്യൻ താരങ്ങള്‍ റോഡിന്‍റെ ഇരുവശങ്ങളിലുമായി തിങ്ങിനിറഞ്ഞ ആരാധകരെ അഭിവാദ്യം ചെയ്തു. ഇന്ത്യയുടെ കിരീട വിജയത്തിന് ശേഷം ടി20യില്‍ നിന്ന് വിരമിച്ച വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മ്മയുടെയും ജേഴ്സി നമ്പറുകള്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക കോള്‍ സൈനായ യുകെ1845 ആണ് വിമാനത്തിന് നല്‍കിയിരുന്നത്. ലോക ചാമ്പ്യന്‍മാരെ മുംബൈ വിമാനത്താവളത്തില്‍ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു.