ഇന്ത്യന്‍ വടംവലി ടീമിനെ ജര്‍മ്മനിയില്‍ സ്വീകരിച്ചു
സെപ്റ്റബര്‍ 5 മുതന്‍ 8 വരെ ജര്‍മ്മനിയിലെ മാന്‍ഹയ്മില്‍ നടക്കുന്ന ലോക വടം വലി ചാമ്പ്യാന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ എത്തിയ ഇന്ത്യന്‍ ടീം നെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് ജര്‍മ്മനി കേരള,ചാപ്റ്റര്‍ ഇനറല്‍ സെക്രട്ടറി ശ്രീ പീറ്റര്‍ തേക്കാനത്ത് കോര്‍ഡിനേറ്റര്‍ മനു ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ ഊഷ്മളമായി സ്വീകരിച്ചു.
21 പേരുടെ സംഘത്തില്‍ ഇന്ത്യന്‍ ടീം കോച്ച് ടെലില്‍ തമ്പി, ടീം അംഗങ്ങള്‍ ആയ ദേവിക ദിനേശന്‍, സുകന്യാ മുങ്കത്ത്, രാഹുല്‍ കൃഷ്ണന്‍ എന്നിവര്‍ മലയാളികള്‍ ആണ് .പുരുഷ്യ, വനിതാ വിഭാഗങ്ങളില്‍ ഉള്ള മത്സരത്തില്‍ ലോകത്തിലെ വിവിധ ഭാഗത്ത് നിന്നുള്ള ടീമുകള്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യന്‍ ടീമിനെ സ്വീകരിക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് ഇന്ത്യന്‍ ഓവര്‍സീസ് ഭാരവാഹികളായ പീറ്ററും, മനുവും പറഞ്ഞു.മത്സരത്തിനായി ജര്‍മ്മനിയില്‍ എത്തിയ ഇന്ത്യന്‍ ടീമിന് എല്ലിവിധ പിന്തുണയും, സഹായങ്ങളും ഉറപ്പ് വരുത്തും എന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.