For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കുവൈറ്റിലെ പ്രവാസിസമൂഹത്തിൽ ഇന്ത്യക്കാർ മുന്നിൽ !

കുവൈറ്റിലെ പ്രവാസിസമൂഹത്തിൽ ഇന്ത്യക്കാർ മുന്നിൽ
Advertisement

കുവൈറ്റ് സിറ്റി : 2024 ജൂൺ അവസാനത്തോടെ കുവൈറ്റിലെ മൊത്തം ജനസംഖ്യ 49 ,18,570 ആയി ഉയർന്നുവെങ്കിലും രാജ്യത്തെ പ്രവാസി ജനസംഖ്യയിൽ ഗണ്യമായ കുറവുണ്ടായതായി കുവൈറ്റ് പി.എ.സി.ഐ. (പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ) പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. ജനുവരി 1 മുതൽ ജൂൺ അവസാനം വരെയുള്ള കണക്കനുസരിച്ച് കുവൈറ്റ് പൗരന്മാരുടെ എണ്ണം 14,144 വർദ്ധിച്ചു എങ്കിലും പ്രവാസി സമൂഹം 8,845 കുറഞ്ഞത് വഴി മൊത്ത ജന സംഖ്യയിൽ വെറും 5,299 വ്യക്തികളുടെ വർദ്ധനവ് മാത്രമാണ് രേഖപ്പെടുത്തിയത്. ഇത് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ജനസംഖ്യാപരമായ നല്ല മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നതയാണ് പി.എ.സി.ഐ. യുടെ വിലയിരുത്തൽ. ഇന്ത്യക്കാർ, ഈജിപ്തുകാർ, ബംഗ്ലാദേശികൾ, ഫിലിപ്പിനോകൾ എന്നിവർ പ്രവാസി സമൂഹത്തിന്റെ ഭൂരിഭാഗവും പ്രതിനിധീകരിക്കുന്നു.

Advertisement

കുവൈറ്റികൾ ഇപ്പോൾ ജനസംഖ്യയുടെ 32 ശതമാനമാണ്. 516,397 വ്യക്തികൾ പൊതുമേഖലയിലും 16,61,611 പേർ സ്വകാര്യമേഖലയിലും ജോലിചെയ്യുന്നുണ്ട്. കുവൈറ്റ് പൗരന്മാർ പൊതുമേഖലാ തൊഴിലവസരങ്ങളിൽ 78.31 ശതമാനം എന്ന കണക്കിൽ ആധിപത്യം പുലർത്തുന്നു, സ്വകാര്യമേഖലയിൽ പ്രധാനമായുംഇന്ത്യക്കാർ 30.4 ശതമാനം, ഈജിപ്തുകാർ 26.6 ശതമാനം, ബംഗ്ലാദേശികൾ 10.6 ശതമാനം എന്നിങ്ങനെയാണ് തൊഴിലെടുക്കുന്നവരുടെ കണക്ക്. കുവൈറ്റ് പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കുവൈറ്റിലെ വിവിധ മേഖലകളിൽ വർദ്ധിച്ചുവരുന്ന ദേശസാൽക്കരണ ശ്രമങ്ങൾക്കിടയിലാണ് പ്രവാസി ജനസംഖ്യയിൽ ഈ കുറവ് സംഭവിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.