ആപ്പിളിന്റെ വളര്‍ച്ചയെ ശക്തിപ്പെടുത്തുന്ന വിപണിയില്‍ പ്രഥമ സ്ഥാനം ഇന്ത്യക്ക്
ന്യൂഡല്‍ഹി: ആപ്പിളിന്റെ വളര്‍ച്ചയെ ശക്തിപ്പെടുത്തുന്ന വിപണിയില്‍ ഇടം നേടി ഇന്ത്യ. ഡിസംബര്‍ ത്രൈമാസ കണക്കുകള്‍ പ്രകാരം ആപ്പിളിന്റെ വരുമാനം 119.6 ബില്യണ്‍ ഡോളറാണ്. ഇന്ത്യ, ഇന്തോനേഷ്യ, സൗദി അറേബ്യ, ചിലി എന്നിവിടങ്ങളിലെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരക്കുന്നത്.പ്രതിവര്‍ഷം രണ്ട് ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഐഫോണിന്റെ വില്‍പനയും വരുമാനവും എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണെന്നും ആപ്പിള്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഭാവിയെ രൂപപ്പെടുത്തുന്ന മറ്റ് സാങ്കേതിക വിദ്യകളിലും കമ്പനി കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് അറിയിച്ചു. നിര്‍മിത ബുദ്ധിയും ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.ഉപയോക്താക്കള്‍ക്കിടയിലും ഡെവലപ്പര്‍മാര്‍ക്കിടയിലും ആപ്പില്‍ പ്രോ വിഷന് ഏറെ പ്രചാരം ലഭിക്കുന്നുവെന്നും ടിം കുക്ക് പറഞ്ഞു. 100 അടിയുള്ള സ്‌ക്രീനില്‍ സിനിമ കാണുന്നതിന്റെ അവിശ്വസനീയമായ അനുഭവം മുതല്‍ ഹാന്‍ഡ് ട്രാക്കിങ്, റൂം മാപ്പിങ് വരെയുള്ള ശ്രദ്ധേയമായ മെഷീന്‍ ലേണിങ് കഴിവുകളെ വരെ ലോകം പ്രശംസിക്കുന്നു. മാജിക് അനുഭവിക്കുന്നത് പോലെയാണ് ഉപയോക്താക്കള്‍ക്ക് അനുഭവപ്പെടുന്നതെന്നും അദേഹം വ്യക്തമാക്കുന്നു. ഇത്തരം നിമിഷങ്ങള്‍ക്കാണ് ആപ്പിള്‍ കാത്തിരിക്കുന്നത്.