ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ; പേരകുട്ടിക്ക് നാലാം മാസത്തിൽ 240 കോടി രൂപയുടെ ഓഹരികള്‍ സമ്മാനിച്ച് നാരായണ മൂര്‍ത്തി
10:44 AM Mar 19, 2024 IST | ലേഖകന്‍
Advertisement
Advertisement
നാലാം മാസത്തിൽ കോടിപതിയായി ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ ചെറുമകൻ ഏകാഗ്ര രോഹൻ മൂർത്തി. ഇതോടെ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി മാറി. 4 മാസം പ്രായമുള്ള ഏകാഗ്രയ്ക്ക് ഇൻഫോസിസിന്റെ 240 കോടിയിലധികം രൂപയുടെ ഓഹരികളാണ് നാരായണ മൂർത്തി പേരകുട്ടിക്ക് സമ്മാനമായി നല്‍കിയത്. ഇതോടെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐ.ടി. കമ്പനിയുടെ 15,00,000 ഓഹരികളും ഏകാഗ്രയ്ക്ക് സ്വന്തമായി. ഏകദേശം 0.04 ശതമാനം ഓഹരികള്‍ വരുമിത്. ഇപ്പോൾ നാരായണ മൂർത്തിയുടെ ഓഹരി വിഹിതം 0.40 ശതമാനത്തില്‍ നിന്ന് 0.36 ശതമാനമായി കുറയുകയും ചെയ്തു.