Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പ്രതിക്ഷേധത്തിന് താനും തന്റെ മകനും അനുമതി നല്‍കിയിരുന്നെന്ന് ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്‍

11:22 AM Mar 05, 2024 IST | Online Desk
Advertisement

കോതമംഗലം നേര്യമംഗലം കാഞ്ഞിരവേലില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണന്റെ മൃതദേഹവുമായി കോതമംഗലം ടൗണില്‍ നടത്തിയ പ്രതിഷേധം പൂര്‍ണ അനുമതിയോടെയെന്ന് ഇന്ദിരയുടെ കുടുംബം. താനും തന്റെ മകനും അനുമതി നല്‍കിയിരുന്നെന്ന് ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്‍ പറഞ്ഞു. പൊലീസ് കേസിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.
മൃതദേഹവുമായി പ്രതിഷേധിച്ചത് ഭര്‍ത്താവിന്റെയും മകന്റെയും പൂര്‍ണ അനുമതിയോടെയെന്നും പൂര്‍ണ ഉത്തരവാദിത്തം തനിക്കെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എയും പ്രതികരിച്ചു. കോതമംഗലത്തെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയേയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനേയും പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇരുവര്‍ക്കും ജാമ്യം ലഭിച്ചു.

Advertisement

Advertisement
Next Article