പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി
10:54 AM Feb 01, 2024 IST | Online Desk
Advertisement
Advertisement
ഇടുക്കി തോപ്രാംകുടിയിലാണ് സംഭവം. തോപ്രാംകുടി സ്കൂൾ സിറ്റി പുത്തൻപുരയ്ക്കൽ ഡീനു ലൂയിസ് (35) ആണ് മരിച്ചത്. അഞ്ച് മാസം മുൻപാണ് ഡീനു ലൂയിസിന്റെ ഭര്‍ത്താവ് ജീവനൊടുക്കിയത്.
ഇന്ന് രാവിലെ ഡീനുവിനെയും കുഞ്ഞിനെയും അവശനിലയിൽ കണ്ടെത്തിയ ബന്ധുക്കൾ ഇവരെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
ഡീനുവിന് മാനസിക വെല്ലുവിളിയുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അഞ്ച് മാസം മുൻപ് ജീവനൊടുക്കിയ ഭര്‍ത്താവ് ലൂയിസിനും മാനസിക പ്രശ്നങ്ങൾ നേരിട്ടതായാണ് നാട്ടുകാര്‍ പറയുന്നത്. അമ്മയുടെയും കുഞ്ഞിന്റെയും മരണവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്.