അൽ ഹസ ഒ ഐ സി സി ഇന്ദിരാഗാന്ധി സ്മരണ പുതുക്കി
അൽ ഹസ: മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഇന്ദിരാഗാന്ധിയുടെ നൂറ്റിആറാമത് ജന്മദിനം ഒ ഐ സി സി അൽ ഹസ്സ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. മുബാറസ് നെസ്റ്റോ ആന്ധിറ്റോറിയത്തിൽ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ പ്രവർത്തകർ ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ
വൈസ് പ്രസിഡൻ്റ് റഫീഖ് വയനാട് അദ്ധ്യക്ഷത വഹിച്ചു. ശാഫി കുദിർ ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണത്തിന് ഏറെ പ്രസക്തിയുള്ള സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ കാലം ഇന്ത്യയെ നയിച്ച ഏക വനിതാ പ്രധാനമന്ത്രിയെ സമ്മാനിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനും, ഏറ്റവും കൂടുതൽ സ്ത്രീകൾക്ക് വേണ്ടി പ്രയത്നിച്ച പ്രധാനമന്ത്രി എന്ന നിലക്ക് ഇന്ദിരാഗാന്ധി എന്ന ലോകം കണ്ട ഉരുക്കു വനിതക്കും പ്രസക്തി വളരെ വലുതാണെന്നും അനുസ്മരണ യോഗം വിലയിരുത്തി.
ഫലസ്തീനിൽ പിഞ്ചു കുഞ്ഞുങ്ങളടക്കം നൂറുകണക്കിന് മനുഷ്യൻ ദിനേന മരിച്ചു വീഴുന്ന ഏകപക്ഷീയവും, നിഷ്ഠൂരവുമായ അതിക്രമങ്ങൾ എത്രയും പെട്ടെന്ന് അമർച്ച ചെയ്യാൻ ഇസ്രാഈൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് പ്രാസംഗികർ ചൂണ്ടിക്കാട്ടി.
ഇന്ദിരാഗാന്ധിയുടെ ഭരണ കാലഘട്ടത്തിൽ ഫലസ്തീനുമായുണ്ടായിരുന്ന സൗഹാർദ്ദാന്തരീക്ഷം പുന:സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും, ഇന്ത്യ ഇസ്രാഈലിന് നല്കിയ പിന്തുണ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഷിജോമോൻ വർഗ്ഗീസ്, സബീന അഷ്റഫ് ,ലിജു വർഗ്ഗീസ്, നൗഷാദ് കെ പി ,മൊയ്തു അടാടിയിൽ എന്നിവർ ഇന്ദിരാന്ധിയെ സ്മരിച്ചു കൊണ്ട് പ്രസംഗിച്ചു.
ഉമർ കോട്ടയിൽ സ്വാഗതവും, ഷിബു സുകുമാരൻ നന്ദിയും പറഞ്ഞു.
നിസാം വടക്കേകോണം,ദിവാകരൻ കാഞ്ഞങ്ങാട്, അബ്ദുൽ സലീം പോത്തംകോട്, റിജോ ഉലഹന്നാൻ,അനീഷ് എ പി ,സബാസ്റ്റ്ൻ വി പി, മുരളീധരൻ പിള്ള, അഫ്സാന അഷ്റഫ് ,എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.