കുർബാനയ്ക്കിടെ അക്രമിച്ചയാളോട് ക്ഷമിച്ചതായി പരിക്കേറ്റ ബിഷപ്പ് മാർ മാരി ഇമ്മാനുവൽ
10:56 AM Apr 19, 2024 IST
|
Online Desk
The preacher allegedly stabbed during a mass reading inside a western Sydney church is known as an anti-vaxxer with a huge TikTok following behind him.
Advertisement
ഓസ്ട്രേലിയയിലെ സിഡ്നിയിലെ പള്ളിയിൽ കുർബാനയുടെ ഇടയിൽ നടന്ന ആക്രമണത്തിൽ അക്രമിയോട് ക്ഷമിച്ചതായി പരിക്കേറ്റ ബിഷപ്പ് മാർ മാരി ഇമ്മാനുവൽ. ആരു ചെയ്ത അക്രമം ആണെങ്കിലും അക്രമിയോട് ക്ഷമിക്കുന്നുവെന്നാണ് ബിഷപ്പിന്റെ ശബ്ദ സന്ദേശം.
Advertisement
അക്രമിക്ക് വേണ്ടി പ്രാർത്ഥിക്കുമെന്നും ഇതിനുപിന്നിലുള്ളവരോടും ക്ഷമിക്കുന്നതായും മെച്ചപ്പെട്ട ആരോഗ്യസ്ഥിതിയാണ് തനിക്കുള്ളതെന്നും വിശ്വാസികൾ ശാന്തരാകണമെന്നും വ്യാഴാഴ്ച പുറത്തു വന്ന ബിഷപ്പിന്റെ ശബ്ദ സന്ദേശത്തിൽ പറയുന്നു. അസീറിയൻ ക്രൈസ് ദി ഗുഡ് ഷെപ്പേർഡ് പള്ളിയിൽ തിങ്കളാഴ്ചയാണ് ബിഷപ്പിനു നേരെ ആക്രമണം നടന്നത്.
നാല് പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇതിനു പിന്നാലെയുണ്ടായ സംഘർഷങ്ങളിൽ നിരവധി പൊലീസ് കാറുകളാണ് വിശ്വാസികൾ അഗ്നിക്കിരയാക്കിയത്. 16 വയസുകാരനാണ് ബിഷപ്പിനെ ആക്രമിച്ചത്.
Next Article