ലഹരി കടത്ത് തടയുന്നതിൻ്റെ ഭാഗമായി ചേലക്കരയിലെ പാഴ്സൽ കേന്ദ്രങ്ങളിൽ പരിശോധന നടന്നു
11:28 AM Nov 05, 2024 IST | Online Desk
Advertisement
തൃശൂർ: ചേലക്കര ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം ലഹരി കടത്ത് തടയുന്നതിൻ്റെ ഭാഗമായി ചേലക്കരയിലെ പാഴ്സൽ കേന്ദ്രങ്ങളിൽ പരിശോധന നടത്തി. തൃശ്ശൂർ സിറ്റി ലഹരി വിരുദ്ധ സ്ക്വാഡിൻ്റേയും, ചേലക്കര പോലീസ്സിൻ്റേയും സംയുക്ത ആഭിമുഖ്യത്തിൽ തൃശ്ശൂർ ഡോഗ് സ്ക്വാഡിൻ്റെ സഹായത്തോടെയായിരുന്നു പരിശോധന. പരിശോധനയിൽ സംശയിക്കതക്ക വസ്തുക്കളൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
Advertisement