Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ടീം ഓഡിറ്റ്: ജീവനക്കാരെ ദ്രോഹിക്കുന്നതിൽ
പ്രതിഷേധിച്ച് യോഗം ബഹിഷ്കരിച്ചു

02:15 PM May 15, 2024 IST | Rajasekharan C P
Advertisement

കൊല്ലം: സംസ്ഥാന സഹകരണ വകുപ്പിൽ നടപ്പിലാക്കുന്ന ടീം ഓഡിറ്റ് ജീവനക്കാരെ ദ്രോഹിക്കുന്ന നടപടി മാത്രമായി മാറിയെന്ന് ഇൻസ്പെക്ടേഴ്സ് ആന്റ് ഓഡിറ്റേഴ്സ് അസോസിയേഷൻ. ടീം ഓഡിറ്റ് നടപ്പിലാക്കിയ ജില്ലകളിൽ പ്രതിപക്ഷ സർവീസ് സംഘടനയിൽപ്പെട്ട ജീവനക്കാരെ തിരഞ്ഞ് പിടിച്ച് സ്ഥലംമാറ്റി ദ്രോഹിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് സഹകരണ ഓഡിറ്റ് ഡയറക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതായി കേരളാ സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേർസ് & ഓഡിറ്റേർസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ.ജയകൃഷ്ണൻ ജനറൽ സെക്രട്ടറി കെ.വി.ജയേഷ് എന്നിവർ അറിയിച്ചു.
നാളെയാണു യോഗം വിളിച്ചിരിക്കുന്നത്. ടീം ഓഡിറ്റിൻ്റെ അന്തസ്സത്ത ഉൾക്കൊള്ളാതെയും നിയമപ്രകാരമല്ലാതെയുമാണ് പല ജില്ലകളിലും ടീം ഓഡിറ്റ് നടപ്പിലാക്കി വരുന്നത്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെയാണു നിലവിൽ ഇത് നടപ്പിലാക്കി വരുന്നത്. സ്ഥാപനങ്ങളുടെ പ്രവർത്തന മൂലധനത്തിൻ്റെ അടിസ്ഥാനത്തിൽ ടീം രൂപീകരിക്കും എന്ന് പറഞ്ഞിട്ടും ഡെപ്യൂട്ടി ഡയറക്ടർ ലീഡറായി ടീം രൂപീകരിക്കേണ്ടതിനു പകരം പല ജില്ലകളിലും അസിസ്റ്റൻ്റെ ഡയറക്ടറുടെ ടീമും, അസിസ്റ്റൻ്റ് ഡയറക്ടർ ലീഡറായി ടീം രൂപീകരിക്കേണ്ടതിനു പകരം സ്പെഷ്യൽ ഗ്രേഡ് ഓഡിറ്ററെ ഉൾപ്പെടുത്തിയുമാണ് പല ജില്ലകളിലും ടീമിനെ രൂപീകരിച്ചിരിക്കുന്നത്.
ചട്ട ഭേദഗതി വരുന്നതിന് മുമ്പേ ധൃതി പിടിച്ചുള്ള ടീംആഡിറ്റ് വരും നാളുകളിൽ വൻ തസ്തിക നഷ്ടത്തിനും ഇടയാക്കും. സഹകരണ മേഖലയുട വിശ്വാസ്യത നില നിർത്താൻ യോജിച്ച് പോരാടേണ്ട സമയത്ത് കടുത്ത രാഷ്ട്രീയം കലക്കി വകുപ്പിനെ തകർക്കാനാന് ശ്രമിക്കുനത് . കേരള സർക്കാരിന്റെ നയമായ ഓൺലൈൻ ട്രാൻസ്ഫർ നടപ്പിലാക്കാത്ത ഏക വകുപ്പും സഹകരണമാണ്.സ്വന്തം താലൂക്കിൽ തന്നെ നിയമിക്കണമെന്ന കോടതി ഉത്തരവ് സമ്പാദിച്ച ജീവനക്കാരനെ പോലും വിദൂര താലൂക്കിലെ ടീമിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് തീർത്തും പ്രതിഷേധാർഹമാണെന്നും ഈ ചർച്ചകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവാൻ സാധ്യതയില്ലെന്നും ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും സംഘടന ഭാരവാഹികൾ അറിയിച്ചു.

Advertisement

Advertisement
Next Article