For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ലൈംഗിക ചൂഷണങ്ങള്‍ തടയാന്‍ നടപടികളുമായി ഇന്‍സ്റ്റഗ്രാം

03:00 PM Oct 18, 2024 IST | Online Desk
ലൈംഗിക ചൂഷണങ്ങള്‍ തടയാന്‍ നടപടികളുമായി ഇന്‍സ്റ്റഗ്രാം
Advertisement

സാന്‍ ഫ്രാന്‍സിസ്‌കോ: സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ലൈംഗിക ചൂഷണങ്ങള്‍ നടത്തി സാമ്പത്തിക തട്ടിപ്പ് നടത്തുന്നത് വ്യാപകമായ സാഹചര്യത്തിൽ തട്ടിപ്പുകളെ തടയിടാനുള്ള ഒരുക്കത്തിലാണ് മെറ്റയുടെ നിയന്ത്രണത്തിലുള്ള പ്രധാന സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളേയടക്കം കെണിയില്‍ വീഴ്ത്താന്‍ വന്‍ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്‍സ്റ്റാഗ്രാം അതിന്റെ ഉപയോക്താക്കളെ, പ്രത്യേകിച്ച് കൗമാരക്കാരെ, ലൈംഗിക തട്ടിപ്പുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി പുതിയ കുറേ സുരക്ഷാ നടപടികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. നേരിട്ടുള്ള സന്ദേശങ്ങള്‍ അയക്കുമ്പോള്‍ ചിത്രങ്ങളുടെയോ വീഡിയോകളുടെയോ സ്‌ക്രീന്‍ഷോട്ടുകളോ സ്‌ക്രീന്‍ റെക്കോര്‍ഡിംഗുകളോ പ്ലാറ്റ്ഫോം അനുവദിച്ചേക്കില്ല. ഒരു തവണ മാത്രം കാണാനും റിപ്ലേ നല്‍കാന്‍ അനുമതി നല്‍കുന്നതിനുള്ള ഓപ്ഷനടക്കം പുതിയ അപ്‌ഡേഷനില്‍ ഉണ്ടാകും.

Advertisement

കൗമാരക്കാര്‍ക്കായി അടുത്തിടെ ഇന്‍സ്റ്റഗ്രാം ടീന്‍ അക്കൗണ്ട് എന്ന പേരില്‍ പ്രത്യേക സുരക്ഷ സംവിധാനം ഒരുക്കിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് പുതിയ ഫീച്ചറുകള്‍ വരുന്നത്. ഈ അക്കൗണ്ടുകളിലൂടെ അവരെ ബന്ധപ്പെടാവുന്നവരെ സംബന്ധിച്ച് ഇന്‍സ്റ്റഗ്രാം ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംശയാസ്പദമായ അക്കൗണ്ടുകള്‍ക്ക്, പ്രത്യേകിച്ച് പുതുതായി സൃഷ്ടിച്ച അക്കൗണ്ടുകള്‍ക്ക്, കൗമാരക്കാര്‍ക്ക് ഫോളോ അഭ്യര്‍ത്ഥനകള്‍ അയയ്ക്കുന്നത് ബുദ്ധിമുട്ടാക്കാനുള്ള നടപടികളും ഇന്‍സ്റ്റഗ്രാം സ്വീകരിക്കും.

മറ്റു രാജ്യങ്ങളില്‍ നിന്നുള്ള അക്കൗണ്ടുകളില്‍ നിന്ന് സ്വകാര്യ സന്ദേശങ്ങള്‍ അയക്കുമ്പോള്‍ ഒരു സുരക്ഷാ സന്ദേശം ഇന്‍സ്റ്റഗ്രാം പുറപ്പെടുവിക്കും. സംശയാസ്പദമായ തോന്നുന്ന അക്കൗണ്ടുകളില്‍ നിന്ന് കൗമാരക്കാരുടെ അക്കൗണ്ടുകളിലെ ഫോളോവേഴ്‌സ് ലിസ്റ്റുകള്‍ മറയ്ക്കാനും ഇന്‍സ്റ്റ ലക്ഷ്യമിടുന്നു. നഗ്നത മറയ്ക്കുന്ന ഒരു ഫീച്ചറും ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കും. സ്വകാര്യ ചാറ്റുകളില്‍ വരുന്ന നഗ്‌നത അടങ്ങിയ ചിത്രങ്ങള്‍ സ്വയമേവ മങ്ങിക്കുകയും കൗമാര ഉപയോക്താക്കള്‍ക്കായി ഇത് ഡിഫോള്‍ട്ടായി പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യും. സ്വകാര്യ ഫോട്ടോകള്‍ പങ്കിടുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് പ്ലാറ്റ്ഫോം അത്തരം ചിത്രങ്ങള്‍ അയയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യും. ഇതിനിടെ മറ്റുതരത്തിലുള്ള ചൂഷണങ്ങളെ തടയിടാനുള്ള നടപടികള്‍ വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളുമായി ചേര്‍ന്ന മെറ്റ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

Tags :
Author Image

Online Desk

View all posts

Advertisement

.