Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'റൈറ്റ് വിത്ത് എഐ' ഫീച്ചറുമായി ഇന്‍സ്റ്റാഗ്രാം

11:24 AM Feb 12, 2024 IST | ലേഖകന്‍
Advertisement

എഐ അധിഷ്ഠിത 'റൈറ്റ് വിത്ത് എഐ' എന്ന ഫീച്ചറുമായി ഇന്‍സ്റ്റാഗ്രാം. ഈ ഫീച്ചര്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങളും ക്യാപ്ഷനുകളും എഐയുടെ സഹായത്തോടെ എഴുതാന്‍ സാധിക്കും. എഐ ഉപയോഗിച്ച് എഴുതുന്ന ഫീച്ചറിനായുള്ള ജോലികളിലാണ് ഇന്‍സ്റ്റഗ്രാമെന്ന് മൊബൈല്‍ ഡെവലപ്പറായ അലെസാണ്ട്രോ പലൂസി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കിയത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പലൂസി ഷെയര്‍ ചെയ്തു. മറ്റൊരാള്‍ക്ക് മെസെജ് അയയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ 'റൈറ്റ് വിത്ത് എഐ' എന്ന ഓപ്ഷന്‍ കാണിക്കുന്നതിന്റെ സ്‌ക്രീന്‍ ഷോട്ട് ആണ് അദ്ദേഹം ഷെയര്‍ ചെയ്തിരിക്കുന്നത്. അതേസമയം വ്യത്യസ്ത രീതികളില്‍ സന്ദേശം ടൈപ്പ് ചെയ്യാന്‍ ഈ ഫീച്ചറിലൂടെ കഴിയുമെന്നാണ് പലൂസി പറയുന്നത്. എന്നാൽ ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇൻസ്റ്റാഗ്രാം അടുത്തിടെ നിരവധി ഫീച്ചറുകള്‍ അവതരിപ്പിച്ചിരുന്നു. വാട്‌സ്ആപ്പിന് സമാനമായി ഇന്‍സ്റ്റഗ്രാമിലും പോസ്റ്റുകള്‍ പ്രൈവറ്റാക്കാനുള്ള ഫീച്ചര്‍ അതിൽ ഉൾപ്പെ‍ടുന്നു.

Advertisement

Tags :
Tech
Advertisement
Next Article