Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അംബേദ്‌കറെ അപമാനിക്കുന്നത് രാഷ്ട്രത്തെ അപമാനിക്കുന്നതിനു തുല്യം; രമേശ് ചെന്നിത്തല

04:48 PM Dec 19, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: അംബേദ്‌കറെ അപമാനിക്കുന്നത് രാഷ്ട്രത്തെ അപമാനിക്കുന്നതിനു തുല്യമെന്ന് രമേശ് ചെന്നിത്തല. ഇന്ത്യൻ ഭരണഘടനയേയും ഭരണഘടനാശിൽപിയായ അംബേദ്‌കറെയും അപമാനിക്കുന്നത് ഇന്ത്യഭരിക്കുന്ന സർക്കാരും ഭാരതീയ ജനതാപാർട്ടിയും ഒരു പതിവാക്കിയിരിക്കുകയാണ്. ഇത് രാഷ്ട്രത്തെ തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.

Advertisement

ഇന്ത്യൻ ഭരണഘടനയെ അട്ടിമറിച്ച് അതിന്റെ അടിസ്ഥാന പ്രമാണങ്ങൾ തിരുത്തിയെഴുതാനാണ് കുറേക്കാലമായി ബിജെപി ശ്രമിക്കുന്നത്. ഇതിനെതിരെ ഇന്ത്യൻ ജനത പ്രതികരിക്കുന്നതു കൊണ്ട് അവർ ഭരണഘടനയേയും അതിന്റെ ശിൽപിയേയും കിട്ടുന്ന അവസരങ്ങളിലെല്ലാം അവഹേളിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം പാർലമെന്റിൽ അംബേദ്കറെക്കുറിച്ച് അമിത് ഷാ നടത്തിയ അപമാനിക്കൽ സമാനതകളില്ലാത്ത സംഭവമാണ്. കോൺഗ്രസിനോട് രാഷ്ട്രീയമായി മറുപടി പറയുന്നതിന് അംബേദ്കറെ അവഹേളിക്കേണ്ട കാര്യമില്ല. ഇത് ദളിത് പിന്നോക്ക സമുദായങ്ങളെക്കൂടി അധിക്ഷേപിക്കലാണ്. ഇതിനെതിരെ രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Tags :
kerala
Advertisement
Next Article