ക്ഷീരസാന്ത്വനം: ക്ഷീരകർഷകർക്കായി ഇൻഷ്വറൻസ് പദ്ധതി
09:14 PM Nov 19, 2023 IST | ലേഖകന്‍
Advertisement
ഡോ.സാബിൻ ജോർജ്
Advertisement
കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ക്ഷീരകർഷകർക്കായി 2023-24 സാമ്പത്തികവർഷത്തിൽ നടപ്പിലാക്കുന്ന ഇൻഷ്വറൻസ് പദ്ധതിയാണ് ക്ഷീരസാന്ത്വനം. പദ്ധതിയുടെ സംഘാടനത്തിൽ ക്ഷീരവികസന വകുപ്പ്, മിൽമ, ക്ഷീരസഹകരണ സംഘങ്ങൾ എന്നിവരും പങ്കാളികളാകുന്നുണ്ട്. ആരോഗ്യസുരക്ഷാ പോളിസി, അപകടസുരക്ഷാ പോളിസി, ലൈഫ് ഇൻഷ്വറൻസ് പോളിസി എന്നിവ ചേരുന്നതാണ് ക്ഷീരസാന്ത്വനം. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി, ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന കമ്പനികൾ. AM -EX ഇൻഷുറൻസ് ബ്രോക്കേഴ്സ് ഇന്ത്യയാണ് സേവനദാതാക്കൾ. 2023 നവംബർ 18 മുതൽ പോളിസിയിൽ കർഷകർക്ക് എൻറോൾമെൻ്റ് ചെയ്ത് പ്രീമിയം തുക അടയ്ക്കാവുന്നതാണ്. ഡിസംബർ ഒന്നുമുതൽ പോളിസി പ്രാബല്യത്തിൽ വരികയും 2024 നവംബർ 30 ന് അവസാനിക്കുകയും ചെയ്യും.