അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനം:മൂന്ന് ഇന്‍ഷുറന്‍സ് പദ്ധതികള്‍ അവതരിപ്പിച്ച് ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ്
മുംബൈ: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്ത മൂന്ന് ഇന്‍ഷുഷന്‍സ് പദ്ധതികള്‍ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനത്തോടനുബന്ധിച്ച്, ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ്, എം.എസ്.എം.ഇ സുരക്ഷാ കവച് പോളിസി, പ്രോപ്പര്‍ട്ടി ഓള്‍ റിസ്‌ക്(പി.എ.ആര്‍)പോളിസി, ഐ-സെലക്ട് ലയബലിറ്റി-എന്നിവ പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ആവര്‍ത്തിക്കുകയാണ്. ഇന്ത്യയുടെ ജി.ഡി.പിയില്‍ 30 ശതമാനം സംഭാവന ചെയ്യുകയും 11.3 കോടി പേര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്ന, 6.3 കോടി സംരംഭങ്ങള്‍ ഉള്‍പ്പെടുന്ന എം.എസ്.എം.ഇ മേഖല രാജ്യത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഇതിനകംതന്നെ വിപുലവും സമഗ്രവുമായ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ ഉള്ള ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ്, എം.എസ്.എം.ഇകള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനും അവരുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ പരിഗണിക്കാനും സമഗ്രമായ കവറേജ് ഉറപ്പാക്കാനും ലക്ഷ്യമിടുന്നു.
പുതിയതായി അവതരിപ്പിച്ച ഉത്പന്നങ്ങള്‍ എം.എസ്.എം.ഇകളെ അപകടസാധ്യതകളെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാക്കുന്നതിനും ബിസിനസുകള്‍ ഫലപ്രദമായി സംരക്ഷിക്കുന്നതിന് സമഗ്രമായ കവറേജിന്റെ പ്രയോജനം നല്‍കുന്നതിനുമായി രൂപകല്പന ചെയ്തിട്ടുള്ളതാണ്. എം.എസ്.എം.ഇ സുരക്ഷാ കവച് പോളിസി-എന്നത് എം.എസ്.എം.ഇകളെ വസ്തുവകകളുടെ നാശത്തില്‍നിന്ന് സംരക്ഷിക്കാന്‍ രൂപകല്പന ചെയ്തിട്ടുള്ളതാണ്. കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍, തീവ്രവാദം എന്നിവയ്ക്ക് പരിരക്ഷ വാഗ്ദാനംചെയ്യുന്നുണ്ട്. മാത്രമല്ല, പോളിസിയില്‍ പ്രത്യേകമായി ഒഴിവാക്കിയിട്ടില്ലെങ്കില്‍, അപകടങ്ങളോ, ദൗര്‍ഭാഗ്യംമൂലമോ ഉണ്ടാകുന്ന നാശംമൂലമുള്ള നഷ്ടങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്നു. കെട്ടിടങ്ങള്‍, യന്ത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍ ഉള്‍പ്പടെ വിപുലമായവ പരിക്ഷയില്‍ ഉണ്ട്. എസ്.എം.ഇ.കള്‍, സ്റ്റാര്‍ട്ടപ്പുകള്‍, മിഡ് സെഗ്മെന്റ് ഇന്‍ഡസ്ട്രീസ്, റിയല്‍ ടൈം പോളിസി ഇന്‍ഷുറന്‍സ് എന്നിവ എളുപ്പത്തില്‍ ഉറപ്പാക്കാന്‍ ഐ സെലക്ട് ലയബിലിറ്റിയിലൂടെ കഴിയുന്നു.
sme.icicilombard.com-എന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം എം.എസ്.എം.ഇകള്‍ക്കായി അവതരിപ്പിക്കുന്ന ആദ്യ കമ്പനിയാണ് ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ്. #Salaam-MSME കാമ്പയിന്‍ കഴിഞ്ഞവര്‍ഷം അവതരിപ്പിച്ചതും ഈ മേഖലയില്‍ ആദ്യമായാണ്. ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ വാങ്ങാനും പുതുക്കാനും ക്ലെയിമുകള്‍ രജിസ്റ്റര്‍ ചെയ്യാനും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം എം.എസ്.എം.ഇകള്‍ക്ക് സൗകര്യമൊരുക്കുന്നു. ജനറല്‍ ഹെത്ത് ഇന്‍ഷുറന്‍സ്(ജി.എച്ച്.ഐ), മറൈന്‍, എന്‍ജിനിയറിങ്, ഡോക്ടര്‍മാര്‍ക്കുള്ള പിഐ പരിരക്ഷ, പ്രോപ്പര്‍ട്ടി ഇന്‍ഷുറന്‍സ് എന്നിങ്ങനെ സമഗ്രമായ ബിസിനസ് ഇന്‍ഷുറന്‍സ് സൊലൂഷനുകള്‍ നല്‍കുന്നു.
എം.എസ്.എം.ഇ ഇന്‍ഷുറന്‍സ് സൊലൂഷനുകള്‍ക്കായുള്ള ഇഷ്ട പങ്കാളിയായ ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ്, sme.icicilombard.com-ആദ്യത്തെ സമര്‍പ്പിത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആണ്. ഉപഭോക്തൃ സൗഹൃദ പ്ലാറ്റ്‌ഫോം, ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാനും പുതുക്കാനും ക്ലെയിമുകള്‍ രജിസ്റ്റര്‍ ചെയ്യാനും എം.എസ്.എം.ഇകളെ അനുവദിക്കുന്നു. ജനറല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, മറൈന്‍, എന്‍ജിനിയറിങ്, പ്രോപ്പര്‍ട്ടി തുടങ്ങി സമസ്തമേഖലകളും ഉള്‍പ്പെടുന്ന സമഗ്രമായ ബിസിനസ് സൊലൂഷനുകള്‍ ഇത് നല്‍കുന്നു. ഐസിഐസിഐ ലൊംബാര്‍ഡിന്റെ പങ്കാളികള്‍ക്ക് കാര്യക്ഷമമായും വേഗത്തിലും പ്രവര്‍ത്തിക്കുന്നതിന് ഐഇ പ്ലാറ്റ്‌ഫോം കമ്പനി വാഗ്ദാനം ചെയ്യുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ(എ.ഐ)സാധ്യതയും പ്രയോജനപ്പെടുത്തുന്നു.
അഞ്ച് ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക ലക്ഷ്യത്തിലേയ്ക്ക് ഇന്ത്യയെ നയിക്കുന്നതില്‍ എം.എസ്.എം.ഇകളുടെ പങ്ക് ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സഞ്ജീവ് മന്ത്രി ഊന്നിപ്പറഞ്ഞു. ' നിലവിലെ ഡൈനാമിക് ബിസിനസ് ലാന്‍ഡ്‌സ്‌കേപില്‍, പ്രത്യേകിച്ച് എംഎസ്എംഇകള്‍ക്ക് ശക്തമായ റിസ്‌ക് മാനേജുമെന്റും മറ്റ് പദ്ധതികളും ഉണ്ടായിരിക്കണം. ഈ പ്രക്രിയയില്‍ ഇന്‍ഷുറന്‍സ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. നിര്‍ണായകമായ സാമ്പത്തിക പരിരക്ഷയും അനിശ്ചിതത്വങ്ങളെ നേരിടനുള്ള കരുത്തും ബിസിനസുകളെ ശാക്തീകരിക്കും. ഇതിനായി പ്രത്യേക രൂപകല്പന ചെയ്തിട്ടുള്ളവയാണ് അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനത്തില്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്‍ഷുറന്‍സ് കമ്പനിയെന്ന നിലയില്‍, ചെറുകിട ഇടത്തം ബിസിനസ് സ്ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്ന അപകടസാധ്യതകളുടെ സ്വഭാവം ഐ.സി.ഐ.സിഐ ലൊംബാര്‍ഡ് മനസിലാക്കുന്നു. ചെളിയ ടേണ് എറൗണ്ട് സമയം, പണലഭ്യതയിലുള്ള ഉയര്‍ന്ന ആശ്രിതത്വം, ഉയര്‍ന്ന റിസ്‌ക് എന്നിവ കണക്കിലെടുത്ത് ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് എം.എസ്.എം.ഇകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി സേവനം വികസിപ്പിച്ചിട്ടുണ്ട്. വസ്തുവകകള്‍ക്കും അഞ്ച് ലക്ഷം രൂപവരെയുള്ള മറൈന്‍ ക്ലെയ്മുകള്‍ക്കും പത്തുദിവസത്തിനുള്ളില്‍ സെറ്റില്‍മെന്റ് വാഗ്ദാനം ചെയ്യുന്നു. അത്യാധുനിക എ.ഐ, ബിഗ് ഡാറ്റ അനലിറ്റിക്‌സ് എന്നിവ അധിഷ്ഠിതമായ സംവിധാനത്തിലാണ് പ്രവര്‍ത്തനം എന്നതിനാല്‍ തടസ്സമില്ലാത്ത ക്ലെയിം പ്രക്രിയ ഉറപ്പാക്കുന്നു. ആക്ടീവ്.എ.ഐയുമായി സഹകരിച്ചും ഇതിനായി പ്രവര്‍ത്തിക്കുന്നു.
ഇതിനെല്ലാം പുറമെ, വൈവിധ്യമാര്‍ന്ന ബിസിനസ് ആവാസവ്യവസ്ഥ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഐസിഐസിഐ ലൊംബാര്‍ഡ് അതിന്റെ വനിതാ ഏജന്റുമാരെ എം.എസ്.എം.ഇകള്‍ക്കായി പ്രത്യേക പദ്ധതി തയ്യാറാക്കി. സ്ത്രീകള്‍ക്കിടയില്‍ പ്രത്യേക അവബോധം വളര്‍ത്തുന്നതിനും ഇന്‍ഷുറന്‍സ് പോളിസികളുടെ നേട്ടങ്ങള്‍, സാമ്പത്തിക സാക്ഷരത എന്നിവയെക്കുറിച്ചുള്ള വെബിനാറുകള്‍ ഈ പരിപാടിയില്‍ ഉള്‍പ്പെടുന്നു. ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് അതിന്റെ ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഏജന്റുമാര്‍ക്കും ചാനല്‍ പങ്കാളികള്‍ക്കുമായി മികച്ച അന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ പ്രതിജ്ഞാബദ്ധമാണ്.
ആത്മനിര്‍ഭര്‍ ഭാരത് ഉള്‍പ്പടെയുള്ള സര്‍ക്കാരിന്റെയും മറ്റും പദ്ധതികളിലൂടെ സമഗ്രമായ വളര്‍ച്ചയ്ക്ക് തയ്യറെടുക്കുന്ന മേഖലയാണ് എം.എസ്.എം.ഇ. ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും പിന്തുണയോടെ സാമ്പത്തിക ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് ഈ മേഖലയെ പിന്തുണക്കാന്‍ ഐസിഐസിഐ ലൊംബാര്‍ഡ് എന്നും കൂടെയുണ്ടാകും.