ദേവമാതായില്‍ അന്തര്‍ദേശീയ സെമിനാര്‍ ആരംഭിച്ചു
04:15 PM Mar 06, 2024 IST | Online Desk
Advertisement
കുറവിലങ്ങാട്: ദേവമാതാ കോളെജ് വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന അന്തര്‍ദേശീയ സെമിനാര്‍ കുറവിലങ്ങാട് ദേവമാതാ കോളെജില്‍ ആരംഭിച്ചു. ദി മില്ലനിയല്‍ വുമണ്‍ ആന്റ് ക്വസ്റ്റിന്‍ ഓഫ് ഇന്‍ക്ലൂഷന്‍ എന്ന സെമിനാറില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറോളം പ്രതിനിധികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
Advertisement
കോളജ് പ്രിന്‍സിപ്പല്‍ ഡോ.സുനില്‍ സി.മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ.എല്‍. സുഷമ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കോളജ് ബര്‍സാര്‍ റവ.ഫാ.ജോസഫ് മണിയഞ്ചിറ, ഡോ.സി. ഫാന്‍സി പോള്‍, ശ്രീമതി വിദ്യ ജോസ് എന്നിവര്‍ സംസാരിച്ചു. സെമിനാറിന്റെ ആദ്യദിനത്തിലെ വിവിധ സെഷനുകളില്‍ പ്രശസ്ത നോവലിസ്റ്റ് പ്രൊഫ. ഡോ.ജിസ ജോസ് ഉള്‍പ്പെടെയുള്ളവര്‍ പ്രഭാഷണം നിര്‍വഹിച്ചു.