Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവൽ മാർച്ച് 29 മുതൽ വർക്കലയിൽ

07:55 PM Mar 04, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിൽ മാർച്ച് 29,30,31 തീയതികളിൽ തിരുവനന്തപുരം വർക്കലയിൽ നടക്കും. സർഫിംഗ് ഫെസ്റ്റിവലിന്റെ ലോഗോയുടെ പ്രകാശനം ചെയ്തു. കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (കെ.എ.ടി.പി.എസ്) തിരുവനന്തപുരം ഡി.ടി.പി.സി.യുമായി സഹകരിച്ച്, സർഫിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ, അന്താരാഷ്ട്ര സർഫിംഗ് അസോസിയേഷൻ (ഐ.എസ്.എ) എന്നിവരുടെ സാങ്കേതിക പിന്തുണയോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
ഇന്ത്യയുടെ കിഴക്ക്, പടിഞ്ഞാറൻ തീരങ്ങളിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള സർഫിംഗ് അത്‌ലറ്റുകൾ വിവിധ വിഭാഗങ്ങളിൽ പരസ്പരം മത്സരിക്കും. ഇന്ത്യയിൽ സർഫിംഗ് കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുകയും കേരളത്തെ ഇന്ത്യയിലെ ഒരു പ്രധാന സർഫ് ഡെസ്റ്റിനേഷനാക്കുകയുമാണ് ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നതെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
വാട്ടർ സ്‌പോർട്‌സ് പ്രേമികൾക്ക് സർഫിംഗ് എന്ന പുതിയ കായിക വിനോദവും അതിന്റെ ജീവിതരീതിയും ആസ്വദിക്കാനുള്ള അവസരവും ഈ ഫെസ്റ്റിവൽ നൽകും. തുടക്കക്കാർ മുതൽ വിദഗ്ദ്ധർ വരെയുള്ളവർക്ക് പരിശീലിക്കുന്നതിനും ആസ്വദിക്കുന്നതിനുമുള്ള നിരവധി ലെവലുകൾ വർക്കല ബീച്ചിലുണ്ട്. വിദേശികളും അന്യസംസ്ഥാന ടൂറിസ്റ്റുകളും ഉൾപ്പെടെ നിരവധി പേരാണ് സർഫിംഗ് ചെയ്യുവാൻ ഓരോ വർഷവും വർക്കലയിൽ എത്തിച്ചേരുന്നത്. അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവലിലൂടെ വർക്കലയെ ഒരു അന്തർദേശീയ സർഫിംഗ് ഡെസ്റ്റിനേഷനാക്കാനാണ് ടൂറിസം വകുപ്പ് ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Advertisement

Tags :
kerala
Advertisement
Next Article