"ഒരു മങ്കി ബാത്ത്"; അപ്രതീക്ഷിത അതിഥിയെ പരിചയപ്പെടുത്തി, ശശി തരൂർ
ന്യൂഡൽഹി: അപ്രതീക്ഷിതമായി എത്തിയ അതിഥിയെ സാമൂഹ്യ മാധ്യമത്തിൽ പരിചയപ്പെടുത്തി ശശി തരൂർ എംപി. ഡൽഹിയിലെ തന്റെ വസതിയിൽ എത്തിയ കുരങ്ങനുമൊത്ത് "ഒരു മങ്കി ബാത്ത്" എന്ന് അടിക്കുറിപ്പോടെ തരൂർ പങ്കുവെച്ച് ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. രാവിലെ പൂന്തോട്ടത്തിൽ ഇരുന്നു പത്രവായനയ്ക്കിടെ അപ്രതീക്ഷിതമായി എത്തിയ കുരങ്ങൻ മടിയിൽ കയറിയിരുന്നും തരൂ നൽകിയ പഴം വാങ്ങി കഴിച്ചും നെഞ്ചിൽ തലചായ്ച്ച് കിടന്നും സൗഹൃദം പങ്കുവയ്ക്കുന്നതിന്റെ രസകരമായ ചിത്രങ്ങളാണ് തരൂർ പങ്കുവെച്ചിരിക്കുന്നത്.
ശശി തരൂരിന്റെ സാമൂഹ്യ മാധ്യമ കുറിപ്പ് പൂർണ്ണരൂപം
"ഒരു മങ്കി ബാത്ത്"
ഇന്ന് അസാധാരണമായ ഒരു അനുഭവം ഉണ്ടായി. ഞാൻ പൂന്തോട്ടത്തിൽ ഇരുന്ന് പ്രഭാത പത്രങ്ങൾ വായിച്ചുകൊണ്ടിരിക്കുമ്പോൾ, ഒരു കുരങ്ങൻ അലഞ്ഞുതിരിഞ്ഞു എന്റെ അടുത്തേക്ക് വന്ന് എന്റെ മടിയിൽ ഇരുന്നു. ഞങ്ങൾ കൊടുത്ത രണ്ട് പഴങ്ങൾ അവൻ ആർത്തിയോടെ തിന്നു, എന്നെ കെട്ടിപ്പിടിച്ച് നെഞ്ചിൽ തല ചായ്ച്ചു കിടന്നുറങ്ങി. ഞാൻ പതുക്കെ എഴുന്നേൽക്കാൻ തുടങ്ങി, അവൻ ചാടി എണീറ്റു എങ്ങോട്ടോ ഓടിപ്പോയി